പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം  
ദേശീയം

പ്രായപൂര്‍ത്തിയാകാത്ത രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്‌നേഹത്തെ നിയമം മൂലം നിയന്ത്രിക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

പ്രയാഗ്രാജ്: പ്രായപൂര്‍ത്തിയാകാത്ത രണ്ട് വ്യക്തികള്‍ തമ്മിലുള്ള യഥാര്‍ഥ സ്‌നേഹത്തെ നിയമം മൂലമോ ഭരണകൂട നടപടികളിലൂടെയോ നിയന്ത്രിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്തവര്‍ വിവാഹിതരാകുമ്പോള്‍ ആണ്‍കുട്ടിക്ക് എതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്ന മാതാപിതാക്കളുടെ നടപടി അവരുടെ ദാമ്പത്യ ബന്ധത്തെ വിഷലിപ്തമാക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് രാഹുല്‍ ചതുര്‍ വേദിയുടെ ബെഞ്ച് നിരീക്ഷിച്ചു. മകളെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു എന്ന കേസിലെ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കുന്നതിനിടെയാണ് ജസ്റ്റിസ് ചതുര്‍വേദി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

നിയമത്തോടുള്ള ബഹുമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം തന്നെ വിവാഹം കഴിക്കുകയും സമാധാനപരമായ ജീവിതം നയിക്കുകയും കുടുംബം നന്നായി കൊണ്ടുപോവുകയും ചെയ്യുന്ന കൗമാരക്കാരായ ദമ്പതികള്‍ക്കെതിരെ ഭരണകൂടവും പൊലീസും സ്വീകരിക്കുന്ന നടപടിയെ പലപ്പോഴും ന്യായീകരിക്കാന്‍ കഴിയാതെ വരുമെന്നും കോടതി നിരീക്ഷിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത്തരത്തിലുള്ള എല്ലാ കേസുകളിലും ആണ്‍കുട്ടിയും പെണ്‍കുട്ടിയും പരസ്പരം പ്രണയത്തിലായിരുന്നുവെന്നും അതേത്തുടര്‍ന്ന് പെണ്‍കുട്ടികള്‍ സ്വമേധയാ വീടുവിട്ടിറങ്ങി പോവുകയായിരുന്നുവെന്നും കോടതി പറഞ്ഞു. വിവാഹ പ്രായം ആകുന്നതോടെ നിയമപരമായി ഇവര്‍ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങള്‍ ആണ്‍കുട്ടികള്‍ ക്രിമിനല്‍ നടപടിക്രമണങ്ങള്‍ നേരിടേണ്ടി വരുന്നത് ദമ്പതികളെ ഉപദ്രവിക്കുകയല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. പലപ്പോഴും ഇവര്‍ക്ക് ഒന്നോ രണ്ടോ കുട്ടികളും ഉണ്ടാവാം. അത്തരം സാഹചര്യത്തില്‍ കുട്ടികളോടും കാണിക്കുന്ന അനീതിയാണെന്നുമാണ് കോടതി വിലയിരുത്തിയത്.

പ്രായപൂര്‍ത്തിയാകാതെ വിവാഹം കഴിച്ചു എന്ന കേസില്‍ ക്രിമിനല്‍ നടപടികള്‍ നേരിടുന്ന മൂന്ന് ആണ്‍കുട്ടികള്‍ക്കുമെതിരെയുള്ള എഫ്‌ഐആര്‍ കോടതി റദ്ദാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി

ചോരമണക്കുന്ന കഥകളല്ല, സ്‌നേഹത്തിന്റെ കഥ കൂടിയുണ്ട് കണ്ണൂരിന്

ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം

'മകന്‍റെ മരണ കാരണം വ്യക്തമല്ല, പ്രതികള്‍ക്ക് പങ്കുണ്ട്'; ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാര്‍ഥന്റെ അമ്മ ഹൈക്കോടതിയില്‍

സേ പരീക്ഷയ്ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു