പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം 
ദേശീയം

അനസ്‌തേഷ്യയെത്തുടര്‍ന്ന് ശബ്ദം പരുക്കനായി; രോഗിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അനസ്‌തേഷ്യ നല്‍കിയതിനെത്തുടര്‍ന്ന് ശബ്ദം പരുക്കനായിപ്പോയ രോഗിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. മണിപ്പാല്‍ ആശുപത്രിയിലാണ് ഓപ്പറേഷന്‍ നടത്തിയത്. അനസ്‌തേഷ്യ നല്‍കിയതിനെത്തുടര്‍ന്ന് ശബ്ദം മാറുകയായിരുന്നു. 18 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

5 ലക്ഷം രൂപ ജില്ലാ ഫോറം നേരത്തെ നഷ്ടപരിഹാരമായി നല്‍കിയിരുന്നു. എന്നാല്‍ അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് മുന്‍പറഞ്ഞ എല്ലാ വശങ്ങളും പരിഗണിക്കുന്നതില്‍ ജില്ലാ ഫോറം പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്, ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീന്‍ അമാനുല്ലയും അടങ്ങുന്ന ബെഞ്ചാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

പിന്നീട് ഇയാള്‍ മരിക്കുകയും ചെയ്തു. കേസിന്റെ മേല്‍പ്പറഞ്ഞ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ മരിച്ചയാള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ട്രെയ്നിയായ അനസ്‌തേഷ്യ വിദഗ്ധനെ നിര്‍ണായക ചുമതല ഏല്‍പ്പിച്ചതില്‍ ആശുപത്രി ഭരണകൂടം വലിയ വീഴ്ചയാണ് വരുത്തിയത്. ഇത് മൂലം ഇടത് വോക്കല്‍ കോഡിന് തകരാറുണ്ടായി. ശബ്ദമാറ്റം കാരണം ജോലിയില്‍ സ്ഥാനക്കയറ്റം നഷ്ടപ്പെട്ടെന്നും 2003 മുതല്‍ 2015 അവസാനത്തോടെ കാലാവധി കഴിയുന്നതുവരെ സ്ഥാനക്കയറ്റം കൂടാതെ അതേ തസ്തികയില്‍ തുടര്‍ന്നുവെന്നും പരാതിക്കാരന്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വന്ന ഗുരുതരമായ വീഴ്ചയെത്തുടര്‍ന്ന് ജില്ലാ ഫോറം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഈ തുക ഇരട്ടിയായി വര്‍ധിപ്പിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍