മണിപ്പൂര്‍ സര്‍വകലാശാല ക്യാമ്പസില്‍ സ്‌ഫോടനം
മണിപ്പൂര്‍ സര്‍വകലാശാല ക്യാമ്പസില്‍ സ്‌ഫോടനം  എക്‌സ്
ദേശീയം

മണിപ്പൂര്‍ സര്‍വകലാശാല ക്യാമ്പസില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: മണിപ്പൂര്‍ ഇംഫാലിൽ സര്‍വകലാശാല ക്യാമ്പസിനുള്ളിലുണ്ടാ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒയിനം കെനെജി (24) ആണ് മരിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ സലാം മൈക്കിള്‍ (24) ചികിത്സയിലാണ്. സ്ഫോടനത്തെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

വെള്ളിയാഴ്ച രാത്രി 9.25 ഓടെ ഓള്‍ ഇന്ത്യ മണിപ്പൂര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍(എഎംഎസ്യു) ഓഫീസിന് മുന്നിലായിരുന്നു സ്‌ഫോടനം നടന്നത്. എഎംഎസ്യു ഓഫീസിന്റെ കിഴക്ക് ഭാഗത്താണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരില്‍ ഒരാളാണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെ ഇംഫാല്‍ തന്നെയുണ്ടായ മറ്റൊരു സംഭവത്തില്‍ ലാംഫെല്‍പട്ടിലുള്ള യുണൈറ്റഡ് കമ്മിറ്റി മണിപ്പൂര്‍ (യുസിഎം) സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍ ഓഫീസ് അജ്ഞാതര്‍ തീയിട്ടു.

കൂടാതെ, ശനിയാഴ്ച പുലര്‍ച്ചെ 12.45 ഓടെ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സ്‌കൂളിന്റെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം അജ്ഞാതര്‍ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. പരിസരത്ത് നിര്‍ത്തിയിട്ട ഒരു വാഹനവും നശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍