രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം ന്യായ് യാത്രയില്‍ അഖിലേഷ് യാദവ്
രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം ന്യായ് യാത്രയില്‍ അഖിലേഷ് യാദവ് എക്‌സ്‌
ദേശീയം

'വെറുക്കുന്നവരെപ്പോലും സ്നേഹം പഠിപ്പിക്കുന്നു'; രാഹുല്‍ ഗാന്ധിക്കൊപ്പം ന്യായ് യാത്രയില്‍ പങ്കെടുത്ത് അഖിലേഷ് യാദവ്

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്ത് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപിയെ പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. എസ്പിയുമായുള്ള കോണ്‍ഗ്രസിന്റെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് അഖിലേഷ് രാഹുലിനൊപ്പം ന്യായ് യാത്രയില്‍ പങ്കെടുത്തത്.

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ ഒരുമിച്ചു പോരാടുമെന്ന് അഖിലേഷിനെ ന്യായ് യാത്രയിലേക്കു സ്വാഗതം ചെയ്തുകൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു. വരുംദിവസങ്ങളില്‍ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക എന്നതാവും ഏറ്റവും വലിയ വെല്ലുവിളി. ബിജെപി തകര്‍ത്ത അബേദ്കറുടെ ആശയങ്ങള്‍ സംരക്ഷിക്കുന്നതും വെല്ലുവിളിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഇന്ത്യ മുന്നണിക്ക് കഴിയുമെന്ന് അഖിലേഷ് പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. അത് ശക്തമായി വിനിയോഗിക്കണം. കര്‍ഷകര്‍ ഇപ്പോഴും സമരം ചെയ്യുകയാണ്. രാജ്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ അധികാരത്തില്‍നിന്ന് താഴെയിറക്കാനുള്ള തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്നും അഖിലേഷ് പറഞ്ഞു.

വെറുക്കുന്നവരെപ്പോലും സ്നേഹം പഠിപ്പിക്കുന്നു, ഇത് ഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന ആഗ്രയാണ് സര്‍ എന്ന കുറിപ്പോടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായതിന്റെ ചിത്രവും അഖിലേഷ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഖിലേഷും പ്രിയങ്കയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനു 17 സീറ്റ് എന്ന ധാരണയിലെത്തിയിരുന്നു. മധ്യപ്രദേശില്‍ ഒരു സീറ്റ് കൂടി കോണ്‍ഗ്രസ് സമാജ്വാദി പാര്‍ട്ടിക്കു വിട്ടുനല്‍കി. ഉത്തര്‍പ്രദേശില്‍ റായ്ബറേലിയും അമേഠിക്കും പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലും കോണ്‍ഗ്രസാണ് മത്സരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രിയുടെ വിദേശ പര്യടനം അറിയിച്ചില്ല, രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നു; രാഷ്ട്രപതിക്കു കത്തു നല്‍കിയെന്ന് ഗവര്‍ണര്‍

ഭൂമിയില്‍ ശക്തിയേറിയ സൗരക്കാറ്റ് വീശി; മൊബൈല്‍ സിഗ്നലുകള്‍ തടസ്സപ്പെട്ടേക്കാം, ഇരുട്ടിലേക്കും നയിക്കാം

'എന്റെ പ്രണയത്തെ കണ്ടെത്തി': ബിഗ്‌ബോസ് താരം അബ്ദു റോസിക് വിവാഹിതനാവുന്നു

'അമ്മയാവുന്നത് സ്വാഭാവിക പ്രക്രിയ'; പ്രസവാവധി നിഷേധിക്കാന്‍ തൊഴില്‍ദാതാവിനാവില്ല: ഹൈക്കോടതി

തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നുകളഞ്ഞു; കേസെടുക്കുമെന്ന് പൊലീസ്