ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയ ട്രെയിൻ
ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയ ട്രെയിൻ  എഎൻഐ
ദേശീയം

ലോക്കോ പൈലറ്റ് ഇല്ലാതെ ചരക്കു തീവണ്ടി കശ്മീരില്‍ നിന്നും പഞ്ചാബ് വരെ ഓടി; സുരക്ഷാ വീഴ്ചയില്‍ അന്വേഷണം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അമൃത്സര്‍: ലോക്കോ പൈലറ്റ് ഇല്ലാതെ ചരക്കു തീവണ്ടി ഓടിയത് കിലോമീറ്ററുകളോളം. ജമ്മു കശ്മീരിലെ കത്വയില്‍ നിന്നും പഞ്ചാബിലെ പത്താന്‍കോട്ട് വരെയാണ് ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ തനിയെ ഓടിയത്. പഞ്ചാബിലെ മുക്കേരിയനില്‍ വെച്ചാണ് ട്രെയിന്‍ നിന്നത്.

സുരക്ഷാ വീഴ്ചയില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. കത്വ സ്റ്റേഷനില്‍ വെച്ച് ട്രെയിന്‍ തനിയെ സ്റ്റാര്‍ട്ടായി മുന്നോട്ടുകുതിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മണിക്കൂറില്‍ ഏതാണ്ട് 100 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ സഞ്ചരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ ഓടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍