സിദ്ധു മൂസേവാലയും അമ്മ ചരണ്‍ സിങ്ങും
സിദ്ധു മൂസേവാലയും അമ്മ ചരണ്‍ സിങ്ങും   എക്‌സ്
ദേശീയം

ഏകമകന്‍ വെടിയേറ്റ് മരിച്ചു; 58ാം വയസില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ സിദ്ധു മൂസേവാലയുടെ അമ്മ

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: അമ്പത്തിയെട്ടാം വയസില്‍ ഗര്‍ഭിണിയായി, വെടിയേറ്റ് മരിച്ച പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയുടെ അമ്മ ചരണ്‍ സിങ്. ഐവിഎഫ് ചികിത്സയിലൂടെയാണ് ചരണ്‍ രണ്ടമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചരണ്‍ കൗറിന് 58 വയസും മൂസേവാലയുടെ അച്ഛന്‍ ബാല്‍കൗര്‍ സിങ്ങിന് 60 വയസ്സുമാണ് പ്രായം. ദമ്പതികളുടെ ഏകമകനായിരുന്ന സിദ്ധു 2022 മേയില്‍ പഞ്ചാബിലെ മാന്‍സ ജില്ലയില്‍വെച്ചാണ് വെടിയേറ്റ് മരിക്കകുകയായിരുന്നു. 29 വയസ് മാത്രമായിരുന്നു അന്ന് സിദ്ധുവിന്റെ പ്രായം.

ജന്മനാടായ മൂസയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള മാന്‍സയിലെ ജവഹര്‍കെ ഗ്രാമത്തിലേക്ക് ബന്ധുവിനും സുഹൃത്തിനും ഒപ്പം ജീപ്പില്‍ പോകുമ്പോള്‍ ആറ് പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സിദ്ധുവിന്റെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചതിന് പിന്നാലെയായിരുന്നു സംഭവം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.

സിദ്ധുവിന്റെ മരണത്തില്‍ പഞ്ചാബ് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിനാണ് (എസ്‌ഐടി) അന്വേഷണ ചുമതല. കുപ്രസിദ്ധ കുറ്റവാളിയായ ലോറന്‍സ് ബിഷ്ണോയ്, ഗോള്‍ഡി ബ്രാര്‍, ജഗ്ഗു ഭഗവാന്‍പുരിയ എന്നിവരുള്‍പ്പെടെ 32 പ്രതികള്‍ക്കെതിരെയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

വാഹനവില്‍പ്പന കുതിച്ചുകയറി; ടാറ്റ മോട്ടേഴ്‌സിന്റെ ലാഭത്തില്‍ വന്‍വര്‍ധന, ലാഭവീതം ആറുരൂപ

കെജരിവാളിന്റെ ജാമ്യം ബിജെപിക്ക് ഏറ്റ തിരിച്ചടി; തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും ഈ വിധി; പിണറായി

ശബരിമല മാസപൂജ:താല്‍ക്കാലിക പാര്‍ക്കിങിന് അനുമതി, കൊടികളും ബോര്‍ഡും വെച്ച വാഹനങ്ങള്‍ക്ക് ഇളവ് വേണ്ടെന്നും ഹൈക്കോടതി

ബുംറയെ പിന്തള്ളി ഹര്‍ഷല്‍ പട്ടേലിന്റെ വിക്കറ്റ് വേട്ട