നാലുവര്‍ഷം കൂടുമ്പോഴാണ് ഫെബ്രുവരി 29 വരുന്നത്
നാലുവര്‍ഷം കൂടുമ്പോഴാണ് ഫെബ്രുവരി 29 വരുന്നത് പ്രതീകാത്മക ചിത്രം
ദേശീയം

നാലുവര്‍ഷം കൂടുമ്പോഴുള്ള ജന്മദിനം വേണ്ട, ഫെബ്രുവരി 29ന് പ്രസവം വേണ്ടെന്ന് ദമ്പതികള്‍; ഡോക്ടര്‍മാര്‍ക്ക് അപേക്ഷാ പ്രവാഹം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: നാലുവര്‍ഷം കൂടുമ്പോഴാണ് ഫെബ്രുവരി 29 വരുന്നത്. ഫെബ്രുവരി 29ന് പ്രസവം വേണ്ടെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ നിരവധി ദമ്പതികളുടെ അപേക്ഷാ പ്രവാഹം. ഫെബ്രുവരി 29ന് നിശ്ചയിച്ച സിസേറിയനുകള്‍ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റണമെന്നാണ് അപേക്ഷയില്‍ പറയുന്നത്.

ഫെബ്രുവരി 29ന് ജനിച്ചാല്‍ നാലുവര്‍ഷം കൂടുമ്പോള്‍ മാത്രമാണ് കുട്ടിയുടെ ജന്മദിനം വരിക. ഇത് ഒഴിവാക്കുന്നതിന് വേണ്ടി സിസേറിയന്‍ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി തരണമെന്ന് പറഞ്ഞ് നിരവധി അപേക്ഷകള്‍ ലഭിച്ചതായി കൊല്‍ക്കത്തയിലുള്ള ഡോക്ടര്‍മാര്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒട്ടുമിക്ക ദമ്പതികള്‍ക്കും ഫെബ്രുവരി 29ന് പ്രസവം നടക്കുന്നതിനോട് താത്പര്യമില്ല. ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് നീട്ടിവെയ്ക്കാമോ എന്നാണ് ഇവര്‍ ചോദിക്കുന്നത്. ഇക്കൂട്ടത്തില്‍ പ്രസവം നേരത്തെയാക്കിയവരും ഉള്‍പ്പെടുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി