ദേശീയം

'ബംഗലൂരു ഡേറ്റിങ് ക്ലബ്ബ്' എന്ന പേരില്‍ ടെലഗ്രാമിലും വാട്‌സ് ആപ്പിലും ഗ്രൂപ്പ്, സെക്‌സ് റാക്കറ്റ് തകര്‍ത്ത് പൊലീസ്; തുര്‍ക്കിഷ് വനിത ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: വിദേശവനിതയുടെ നേതൃത്വത്തില്‍ നടത്തിവന്ന സെക്‌സ് റാക്കറ്റിലെ എട്ടുപേരെ ബംഗലൂരു പൊലീസ് അറസ്റ്റ് ചെയ്തു. തുര്‍ക്കി വനിതയായ ബിയൊയ്‌നിസ് സ്വാമി ഗൗഡ(40), നന്ദിനി ലേ ഔട്ട് സ്വദേശി  അക്ഷയ്, പരപ്പന അഗ്രഹാര സ്വദേശി ഗോവിന്ദരാജ്, ലഗ്ഗെരെ സ്വദേശി വൈശാഖ് ചറ്റലൂര്‍, മഹാലക്ഷ്മി ലേ ഔട്ട് സ്വദേശി പ്രകാശ്, ഒഡിഷ സ്വദേശികളായ മനോജ് ദാസ്, പ്രമോദ് കുമാര്‍, പീനിയ സ്വദേശി ജിതേന്ദ്ര സാഹു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 

തുര്‍ക്കിഷ് വനിതയുടെ നേതൃത്വത്തിലായിരുന്നു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇതിനായി സാമൂഹിക മാധ്യമങ്ങളായ ടെലഗ്രാം, വാട്‌സ് ആപ്പ് എന്നിവയില്‍ ബംഗലൂരു ഡേറ്റിങ് ക്ലബ്ബ് എന്ന പേരില്‍ ഗ്രൂപ്പ് ഇവര്‍ തുടങ്ങി. അറസ്റ്റിലായവരെ കൂടാതെ അഞ്ച് വിദേശികള്‍ ഉള്‍പ്പെടെ ഏഴു സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരും സംഘത്തിലെ കണ്ണികളാണോയെന്ന് അന്വേഷിച്ചു വരുന്നുണ്ട്.

ഇടപാടുകാരനായി സംഘത്തെ സമീപിച്ച് ഡെംളൂരിലെ ഒരു ഹോട്ടലിലെത്തിയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബം​ഗലൂരു സ്വദേശിയായ വ്യവസായിയെ വിവാഹം ചെയ്തശേഷമാണ് തുര്‍കിഷ് വനിത ഇന്ത്യയിലെത്തുന്നത്. പത്ത് വര്‍ഷം മുമ്പ് ഇവരുടെ ഭര്‍ത്താവ് മരിച്ചു. അതിനുശേഷമാണ് പെണ്‍വാണിഭത്തിലേര്‍പ്പെട്ടു തുടങ്ങിയതെന്ന് ബം​ഗലൂരു പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; നാശനഷ്ടം, ഒമ്പത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

കുതിപ്പിന് സുല്ലിട്ട് സ്വര്‍ണവില; 54,000ല്‍ താഴെ

എന്തുകൊണ്ട് സൗരോര്‍ജ്ജ വൈദ്യുതിക്ക് കുറഞ്ഞ വില നല്‍കുന്നു?ശ്രീലേഖ ഐപിഎസിന്റെ പോസ്റ്റില്‍ കെഎസ്ഇബിയുടെ മറുപടി

ഊട്ടി പുഷ്‌പമേളയ്‌ക്ക് തുടക്കം; 10 ദിവസം നീണ്ടു നില്‍ക്കുന്ന പുഷ്പോത്സവം, പ്രത്യേക ബസ് സർവീസ്

വളര്‍ത്തുനായ്ക്കളെ മുറിയില്‍ പൂട്ടിയിട്ടു; വീടിനുള്ളില്‍ ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി