ദേശീയം

15 സംസ്ഥാനങ്ങളിലൂടെ 66 ദിവസം; രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് ഇന്ന് മണിപ്പൂരിൽ തുടക്കം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് ഇന്ന് മണിപ്പൂരിൽ തുടക്കം. 66 ദിവസം നീളുന്ന യാത്ര 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. തൗബാൽ ജില്ലയിലെ സ്വകാര്യ മൈതാനത്ത് ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ കോൺ​ഗ്രസ് പാർട്ടി അധ്യക്ഷൻ മല്ലി​കാർജുൻ ഖാർ​ഗെയും മുതിർന്ന നേതാക്കളും ചേർന്ന് യാത്ര ഫ്ലാ​ഗ്‌ഓഫ് ചെയ്യും. ഉ​ദ്ഘാടന ചടങ്ങിൽ മൂവായിരത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് യാത്രയുടെ സംഘാടകർ അറിയിക്കുന്നത്.

രാവിലെ പതിനൊന്നോടെ ഇംഫാലിൽ എത്തുന്ന രാഹുൽ കൊങ്ജോമിലെ യുദ്ധസ്മാരകത്തിൽ ആദരവ് അർപ്പിച്ച ശേഷമാകും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക. ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ നിന്നും യാത്ര ആരംഭിക്കാനാണ് ആദ്യം തിരുമാനിച്ചെങ്കിലും സംസ്ഥാന ഭരണകൂടം അനുമതി നിഷേധിച്ചതോടെയാണ് പരിപാടി തൗബാലിയിലേക്ക് മാറ്റിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മറ്റൊരു ഇന്ത്യൻ പൗരനും അറസ്റ്റിൽ

ആരോഗ്യനില മോശമായി; എസ് എം കൃഷ്ണ ഐസിയുവില്‍

'കലാകാരികളെ പോലും നികൃഷ്ടമായ കണ്ണോടെ കാണുന്നു'; ആര്‍ എംപി നേതാവ് ഹരിഹരനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ

സർവീസുകൾ ഇന്നും മുടങ്ങി; റദ്ദാക്കിയത് 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു