ദേശീയം

'ഒരു വട്ടം കൂടി മോദി സര്‍ക്കാര്‍'; താമര വരച്ച് നഡ്ഡ; ബിജെപിയുടെ ചുവരെഴുത്ത് പ്രചാരണത്തിന് തുടക്കം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ബിജെപിയുടെ ചുവരെഴുത്ത് പ്രചാരണത്തിന് തുടക്കമായി. ഡല്‍ഹിയില്‍ പാര്‍ട്ടി  ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര വരച്ചുകൊണ്ടാണ് രാജ്യവ്യാപക പ്രചാരണത്തിന് തുടക്കം കുറിച്ചത്.

'ഒരു വട്ടം കൂടി മോദി സര്‍ക്കാര്‍' എന്ന മുദ്രാവാക്യത്തോടെയാണ് ബിജെപിയുടെ പ്രചാരണം. വീണ്ടും മോദി സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ജെപി നഡ്ഡ പറഞ്ഞു. 

രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിന്, സ്ഥിരതയും സ്ഥിരതയുമുള്ള സര്‍ക്കാര്‍  ആവശ്യമാണ്. അതുകൊണ്ടുതന്നെ, ഒരു വട്ടം കൂടി മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്നതായി ജെപി നഡ്ഡ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല