ദേശീയം

എന്തുകൊണ്ട് 34 വര്‍ഷം മിണ്ടാതിരുന്നു?; ബലാത്സംഗ കേസില്‍ നടപടികള്‍ റദ്ദാക്കി സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലെ കുറ്റാരോപിതനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കി സുപ്രീംകോടതി. 34 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രായപൂര്‍ത്തിയാകാത്ത സമയത്ത് തന്നെ പീഡിപ്പിക്കുകയും അതിലൊരു കുട്ടി ജനിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 

എന്തുകൊണ്ടാണ് 34 വര്‍ഷം ഇതിനെക്കുറിച്ച് മിണ്ടാതിരുന്നതെന്നും കോടതി ചോദിച്ചു. ഇത് സംബന്ധിച്ച് പൊലീസിനും കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നതും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹരിയാന സ്വദേശിക്കെതിരെ 2016ലാണ് യുവതി പരാതി നല്‍കിയത്. തനിക്ക് 15 വയസുള്ളപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും അതിലൊരു മകന്‍ ജനിച്ചെന്നുമാണ് പരാതി. 

മകന് സംരക്ഷണം നല്‍കുന്നതുകൂടാതെ കൂടുതല്‍ സ്വത്ത് ചോദിച്ചത് നല്‍കാത്തതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ഇങ്ങനെയൊരു പരാതി ഉയര്‍ന്നതെന്നും കോടതി കണ്ടെത്തി. കുറ്റാരോപിതന്‍ ആയ ആള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നീതി കിട്ടാത്തതിനെത്തുടര്‍ന്ന്, തന്നെ ബ്ലാക് മെയില്‍ ചെയ്യുകയാണെന്നും നിയമനടപടികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് കോടതിയുടേയും ഹൈക്കോടതിയുടേയും ഉത്തരവുകളും സുപ്രീംകോടതി റദ്ദാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ