ദേശീയം

രാമക്ഷേത്ര പ്രതിഷ്ഠ;  22ന് കോടതികള്‍ക്ക് അവധി നല്‍കണം; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് ബാര്‍ കൗണ്‍സില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:   അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനമായ ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികള്‍ക്കും അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവെ ചന്ദ്രചൂഡിന് കത്തയച്ചു. സാംസ്‌കാരികവും മതപരവുമായി പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ബിസിഐ ചെയര്‍പേഴ്‌സണ്‍ മന്നന്‍ കുമാര്‍ മിശ്ര ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

അയോധ്യയിലെ ഉദ്ഘാടന ചടങ്ങുകളിലും രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നടക്കുന്ന മറ്റ് അനുബന്ധ പരിപാടികളിലും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും പങ്കെടുക്കേണ്ടതിനാല്‍ അവധി നല്‍കണമെന്ന് കത്തില്‍ പറയുന്നു. ജനുവരി 22 ന് അടിയന്തര വാദം കേള്‍ക്കേണ്ട കേസുകള്‍ പുനഃക്രമീകരിക്കുകയോ അടുത്ത ദിവസം പരിഗണിക്കുകയോ ചെയ്യാം. കത്ത് സഹാനുഭൂതിയോടെ പരിഗണിക്കണമെന്നുമാണ് ബിസിഐയുടെ ആവശ്യം. 

'രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സംബന്ധിച്ചിടത്തോളം മതപരവുമായും ചരിത്രപരമായും സാംസ്‌കാരികമായും ഈ പരിപാടിക്ക് വലിയ പ്രാധാന്യമുണ്ട്, ദീര്‍ഘകാലമായി കാത്തിരുന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരമാണിതെന്നും കത്തില്‍ പറയുന്നു. രാമക്ഷേത്രം പണിയാന്‍ അനുവദിച്ചുകൊണ്ട് 2019 നവംബര്‍ 09ന് വന്ന സുപ്രീം കോടതി വിധി ഹിന്ദു സമൂഹത്തിന്റെ സത്യത്തിലും വിശ്വാസത്തിലും പ്രതിധ്വനിക്കുന്നതാണ്.  ശ്രീരാമന്റെ  പ്രാധാന്യം സാംസ്‌കാരികവും മതപരവുമായ അതിരുകള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്നും'- കത്തില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്