ദേശീയം

ബില്‍കിസ് ബാനു കേസ്: കീഴടങ്ങാന്‍ നാലാഴ്ച സമയം വേണമെന്ന് പ്രതി; സുപ്രീംകോടതിയില്‍ അപേക്ഷ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബില്‍കിസ് ബാനു കേസില്‍ കീഴടങ്ങാന്‍ കൂടുതല്‍ സാവകാശം തേടി പ്രതികളിലൊരാള്‍ സുപ്രീംകോടതിയെ സമീപിച്ചു. ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ നാലാഴ്ച സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് 11 പ്രതികളിലൊരാളായ ഗോവിന്ദഭായി നായി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. 

ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കിയത്. പ്രതികളെ മോചിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. മോചിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി, പ്രതികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്നും വിധി പുറപ്പെടുവിച്ചിരുന്നു. 

എന്നാല്‍ സുപ്രീംകോടതി വിധിക്ക് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ മൂന്നരവയസ്സുള്ള മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് 11 പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; ഒപി നിര്‍ത്തിവെച്ച് ഡോക്ടറെത്തി; കലക്ടര്‍ക്കെതിരെ പരാതി

രണ്ടു ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് ചൂട് 39 ഡിഗ്രി തന്നെ

കോഴിക്കോട്ട് 61കാരന്റെ മരണം കൊലപാതകം, മകന്‍ കസ്റ്റഡിയില്‍; തെളിയിച്ച് പൊലീസ്

'അവർ കടന്നു കയറിയത്, പൊലീസിനെ കുറ്റം പറയാനാകില്ല': അന്വേഷണം അനാവശ്യമെന്ന് 'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ

അടിച്ചുമാറ്റലില്‍ പൊറുതിമുട്ടി; 'ലോട്ടറിക്കള്ളനെ' പെന്‍ കാമറയില്‍ കുടുക്കി റോസമ്മ