ദേശീയം

ആഡംബര ഹോട്ടലില്‍ 15 ദിവസം 'സുഖജീവിതം'; പണം നല്‍കാതെ മുങ്ങാന്‍ ശ്രമം, യുവതി പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആഡംബര ഹോട്ടലില്‍ മുറിയെടുത്ത് ദിവസങ്ങളോളം താമസിച്ച് പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച 37കാരിയെ കൈയോടെ പിടികൂടി. മുറിവാടക നല്‍കാതെ 15 ദിവസമാണ് യുവതി ഹോട്ടലില്‍ താമസിച്ചത്. പണം ചോദിച്ചപ്പോള്‍ ജീവനക്കാരെ മര്‍ദ്ദിച്ചശേഷം രക്ഷപ്പെടാനാണ് യുവതി ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.

ഡല്‍ഹി വിമാനത്താവളത്തിന് സമീപമുള്ള എയറോസിറ്റിയിലെ ആഡംബര ഹോട്ടലിലാണ് സംഭവം. ആന്ധ്രാ സ്വദേശിനിയായ ഝാന്‍സി റാണി സാമുവല്‍ ആണ് പിടിയിലായത്. ഡിസംബര്‍ 13നാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. ഹോട്ടല്‍ സര്‍വീസിന് പണം നല്‍കാന്‍ തട്ടിപ്പ് മാര്‍ഗങ്ങളാണ് ഇവര്‍ സ്വീകരിച്ചതെന്ന് ഹോട്ടലിന്റെ പരാതിയില്‍ പറയുന്നതായും പൊലീസ് പറയുന്നു.

വാടകയെ കുറിച്ച് ചോദിച്ചപ്പോള്‍ ജീവനക്കാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പണമടയ്ക്കാതെ ഹോട്ടലില്‍ നിന്ന് യുവതി രക്ഷപ്പെടാന്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു. വഞ്ചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത യുവതിയെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

ചങ്ങനാശേരിയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം; 2.5 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു

സ്വന്തമായി വീടോ, വാഹനമോ ഇല്ല; കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും; സ്ഥിരനിക്ഷേപം 2.85കോടി; മോദിയുടെ ആസ്തിവിവരങ്ങള്‍

സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം മൂലം; 2000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

എസ്ബിഐയില്‍ തൊഴിലവസരം, 12,000 പേരെ നിയമിക്കും; 85 ശതമാനവും എന്‍ജിനീയറിങ് ബിരുദധാരികള്‍