ദേശീയം

ജെഇഇ മെയിന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു; സെന്ററുകൾ അറിയാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ( ജെഇഇ മെയിന്‍) 2024 ആദ്യ സെഷന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു. ബിഇ/ ബി ടെക് പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങള്‍ jeemain.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

അപേക്ഷാ നമ്പറും ജനന തീയതിയും നല്‍കി സിറ്റി സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. രാജ്യത്തും വിദേശത്തുമായി നടത്തുന്ന പരീക്ഷയുടെ കേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സൗകര്യത്തിനായി മുന്‍കൂട്ടി അറിയിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡ് പിന്നീട് ഡൗണ്‍ലോഡ് ചെയ്യാം. ബിടെക്, ബിഇ പേപ്പര്‍ ഒന്ന് പരീക്ഷ ജനുവരി 27,29, 30,31 ഫെബ്രുവരി 01 തീയതികളില്‍ നടക്കും. രാവിലെ 9 മുതല്‍ 12 വരെയും വൈകീട്ട് മൂന്നു മുതല്‍ ആറു വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക. 

ജനുവരി 24 നാണ് ബി ആര്‍ക്, ബി പ്ലാനിങ് ( പേപ്പര്‍ 2 എ, 2 ബി) പരീക്ഷകള്‍. സംശയനിവാരണത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് ഹെല്‍പ്പ് ഡെസ്‌കില്‍ ബന്ധപ്പെടാവുന്നതാണ്. നമ്പര്‍- 011-40759000/011-6922770

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

'വഴക്ക്' പുതിയ തലത്തിലേക്ക്; സിനിമ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍ ശശിധരന്‍

കാലഭൈരവനെ തൊഴുതു, വാരാണസിയില്‍ മൂന്നാമൂഴം തേടി നരേന്ദ്രമോദി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

വേനല്‍മഴ കടുക്കുന്നു, ഇന്ന് രണ്ടു ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് അലര്‍ട്ട്, എട്ടു ജില്ലകളില്‍ കൂടി മുന്നറിയിപ്പ്

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി, ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം