ദേശീയം

രാമക്ഷേത്ര നിലപാടില്‍ പ്രതിഷേധം; ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദബാദ്: രാമക്ഷേത്രവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു. മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് സിജെ ചാവ്ഡയാണ് രാജിവച്ചത്. രാജിക്കത്ത് സ്പീക്കര്‍ ശങ്കര്‍ ചൗധരിക്ക് കൈമാറി. 

വിജാപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ ആളാണ് സിജെ ചാവ്ഡ. സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയതായി അദ്ദേഹം പറഞ്ഞു. 'ഞാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. 25 വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠയില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ആഹ്ലാദിക്കുകയാണ്. ആ സന്തോഷത്തിന്റെ ഭാഗമാകുന്നതിന് പകരം എന്റെ പാര്‍ട്ടി കാണിച്ച നിലപാടില്‍ ഞാന്‍ അസ്വസ്ഥനാണ്' ചാവ്ഡ പറഞ്ഞു.

'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രവര്‍ത്തനങ്ങളെയും നയങ്ങളെയും ഞങ്ങള്‍ പിന്തുണയ്ക്കണം. പക്ഷേ, കോണ്‍ഗ്രസില്‍ ആയിരിക്കുമ്പോള്‍ എനിക്ക് അത് ചെയ്യാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് ഞാന്‍ രാജിവെച്ചത്'- അദ്ദേഹം പറഞ്ഞു. ചാവ്ഡയുടെ രാജിയോടെ, 182 അംഗ ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 15 ആയി. ചാവ്ഡ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇക്കാര്യത്ത്ില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നേരത്തെ ആനന്ദ് ജില്ലയിലെ ഖംഭാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ചിരാഗ് പട്ടേലും രാജിവച്ചിരുന്നു.

ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ട. അടുത്ത ദിവസം മുതല്‍ ക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്