ദേശീയം

അയോധ്യ ക്ഷേത്രത്തിലെ പ്രസാദമെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന; ആമസോണിന് നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  അയോധ്യ ക്ഷേത്രത്തിലെ പ്രസാദമെന്ന പേരില്‍ മധുര വസ്തുക്കള്‍ വിറ്റതിന് ഇ കൊമേഴ്‌സ് സ്ഥാപനമായ ആമസോണിനു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നോട്ടീസ് അയച്ചു. 7 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനം അനുസരിച്ച് നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.
കോണ്‍ഫിഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേസാണ് പരാതി നല്‍കിയിരിക്കുന്നത്.

രഘുപതി നെയ് ലഡു, അയോധ്യ റാം മന്ദിര്‍ അയോധ്യ പ്രസാദ്, ഖോയ ഖോബി ലഡു, റാം മന്ദിര്‍ അയോധ്യ പ്രസാദ്, ദേസി കൗ മില്‍ക് പേഡ എന്നിങ്ങനെയുള്ള പേരിലാണ്  രാമക്ഷേത്ര പ്രസാദമെന്ന വ്യാജേന ആമസോണില്‍ വിതരണം ചെയ്തത്. 

ഉദ്ഘാടനം കഴിഞ്ഞിട്ടില്ലാത്ത രാമക്ഷേത്രത്തിന്റെ പ്രസാദമെന്ന പേരില്‍ വസ്തുക്കള്‍ വിതരണം ചെയ്തത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രസാദം എന്ന പേരില്‍ തെറ്റിധരിപ്പിച്ച് ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ഓണ്‍ലൈനായി വില്‍ക്കുന്നത് ഉല്‍പന്നത്തിന്റെ യഥാര്‍ഥ സവിശേഷതകള്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിധാരണ ഉണ്ടാക്കുമെന്നും സിസിപിഎ നിരീക്ഷിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ ബോംബ് ഭീഷണി; വിമാനത്താവളം ഉള്‍പ്പെടെ 10 ആശുപത്രികളില്‍ പൊലീസ് പരിശോധന

വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണി, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്ത കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി; രാജസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ

തലയിണക്കടയുടെ മറവില്‍ ലഹരിമരുന്ന് വില്‍പ്പന, പെരുമ്പാവൂരില്‍ ഒഡിഷ സ്വദേശി പിടിയില്‍

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത് തുടങ്ങിയോ?, വേണ്ട പ്രധാനപ്പെട്ട രേഖകള്‍