ദേശീയം

നീറ്റ് എംഡിഎസ് പരീക്ഷ നീട്ടി; വിശദാംശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നീറ്റ് എംഡിഎസ് പരീക്ഷാ തീയതി മാറ്റിവെച്ചു. മാര്‍ച്ച് 18 ലേക്ക് പരീക്ഷാ തീയതി മാറ്റിവെച്ചതായി നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ബിഇഎംഇസ്) അറിയിച്ചു. 

മാസ്റ്റേഴ്‌സ് ഓഫ് ഡെന്റല്‍ സര്‍ജറി പ്രവേശനത്തിനുള്ള പരീക്ഷയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍  natboard.edu.in. എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാന്‍ എന്‍ബിഇഎംഇസിന്റെ അറിയിപ്പില്‍ പറയുന്നു.

നേരത്തെ ഫെബ്രുവരി ഒന്‍പതിന് പരീക്ഷ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. യോഗ്യത തെളിയിക്കുന്നതിനുള്ള കട്ട് ഓഫ് ഡേറ്റ് മാര്‍ച്ച് 31 ആണ്. നീറ്റ് എംഡിഎസ് പരീക്ഷ ജൂലൈയില്‍ നടത്തണമെന്ന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ ടാഗ് ചെയ്ത് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ഇവര്‍ ആവശ്യം ഉന്നയിച്ചിരുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

തുടക്കത്തില്‍ പതറി, രക്ഷകനായി ക്യാപ്റ്റന്‍, 63 റണ്‍സുമായി പുറത്താകാതെ സാം കറന്‍; സഞ്ജുവിനും സംഘത്തിനും വീണ്ടും തോല്‍വി

മംഗലപ്പുഴ പാലത്തിൽ അറ്റകുറ്റപ്പണി; ആലുവ ദേശീയപാതയിൽ നാളെ മുതല്‍ 20 ദിവസം ​ഗതാ​ഗത നിയന്ത്രണം

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബത്തിന്റെ സ്കൂട്ടർ മറിഞ്ഞു; ഒരു വയസ്സുകാരി മരിച്ചു