ദേശീയം

'ശ്രീരാമ ശാപം ഉണ്ടാകും';  പ്രതിഷ്ഠാ ചടങ്ങിലേക്ക് ഉദ്ധവ് താക്കറെയ്ക്ക് സ്പീഡ് പോസ്റ്റ് വഴി ക്ഷണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ക്ഷണം. സ്പീഡ് പോസ്റ്റിലാണ് ക്ഷണക്കത്ത് കിട്ടിയതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം സ്പീഡ് പോസ്റ്റ് വഴി ക്ഷണിച്ചതില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു. രാമക്ഷേത്ര പ്രക്ഷേഭത്തിന് ഉദ്ധവ് താക്കറെ പ്രധാന പങ്കുവഹിച്ചതായും ശ്രീരാമന്‍ ഇത് ക്ഷമിക്കില്ലെന്നും ശാപം കിട്ടുമെന്നും എംപി സഞ്ജയ് റൗട്ട് പറഞ്ഞു.

'സെലിബ്രിറ്റികളെയും സിനിമാ താരങ്ങളെയും നിങ്ങള്‍ പ്രത്യേക ക്ഷണം നല്‍കുന്നു. രാമജന്മഭൂമി പ്രക്ഷോഭവുമായി അര്‍ക്ക് ഒരു ബന്ധവുമില്ല, പക്ഷേ താക്കറെ കുടുംബത്തോട് നിങ്ങള്‍ ഇങ്ങനെയാണോ പെരുമാറുന്നത്? രാമജന്മഭൂമി പ്രക്ഷോഭത്തില്‍ താക്കറെ സുപ്രധാനവും പ്രധാനവുമായ പങ്ക് വഹിച്ചിട്ടുണ്ട്. ശ്രീരാമന്‍ നിങ്ങളോട് ക്ഷമിക്കില്ല, ഇതിന് ശപിക്കുകയും ചെയ്യും' സഞ്ജയ് റൗട്ട് പറഞ്ഞു.

രാമന്‍ എല്ലാവരുടേതും ആയതിനാല്‍ അയോധ്യ സന്ദര്‍ശിക്കാന്‍ ക്ഷണത്തിന്റെ ആവശ്യമില്ലെന്ന് ഉദ്ധവ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. എപ്പോഴൊക്കെ പോകാന്‍ തോന്നുന്നുവോ, താന്‍ പോകും. രാമ ക്ഷേത്ര പ്രക്ഷോഭത്തിന് ശിവസേന നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല