ദേശീയം

'ഹിന്ദുത്വ വിദ്വേഷ നടപടിയെ ശക്തമായി അപലപിക്കുന്നു'; പ്രതിഷ്ഠാ ചടങ്ങുകളുടെ സംപ്രേഷണം തടഞ്ഞതില്‍ തമിഴ്‌നാടിനെതിരെ നിര്‍മല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ സംപ്രേഷണം തടഞ്ഞ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍.  ഈ ഹിന്ദുത്വ തീവ്ര വിദ്വേഷ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. സംപ്രേഷണം തടഞ്ഞ വാര്‍ത്ത വന്ന പത്രത്തിന്റെ ഫോട്ടോ എക്‌സില്‍ പോസ്റ്റ് ചെയ്താണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. 

തമിഴ്‌നാട്ടില്‍ ശ്രീരാമന് വേണ്ടി 200ലധികം ക്ഷേത്രങ്ങളുണ്ട്. ഈ ക്ഷേത്രങ്ങളില്‍ ശ്രീരാമന്റെ നാമത്തിലുള്ള പൂജ, ഭജന, പ്രസാദം, അന്നദാനം എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളെയും പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നിന്ന് പൊലീസ് തടയുന്നു. പന്തലുകള്‍ പൊളിക്കുമെന്ന് ഇവര്‍ സംഘാടകരെ ഭീഷണിപ്പെടുത്തുന്നുവെന്നും പോസ്റ്റില്‍ നിര്‍മലാ സീതാരാമന്‍ പറയുന്നു. 

അതേസമയം തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ അന്നദാനം നടത്താനും ശ്രീരാമന്റെ നാമത്തില്‍ പൂജകള്‍ നടത്താനും പ്രസാദം നല്‍കാനുമുള്ള ഭക്തരുടെ സ്വാതന്ത്ര്യത്തിന് ഹിന്ദു മത- ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് പരിമിതികളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന ഹിന്ദു മത-ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് മന്ത്രി പി കെ ശേഖര്‍ ബാബു പറഞ്ഞു. മാത്രമല്ല കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമനെപ്പോലുള്ളവര്‍ തെറ്റായ വിവരങ്ങള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുകയാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവകളാണെന്നും അദ്ദേഹവും എക്‌സില്‍ കുറിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല