തിങ്ക് എഡു കോണ്‍ക്ലേവില്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി സംസാരിക്കുന്നു
തിങ്ക് എഡു കോണ്‍ക്ലേവില്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി സംസാരിക്കുന്നു എക്‌സ്പ്രസ്‌
ദേശീയം

ഭയത്തില്‍നിന്നും ജനങ്ങളെ പുറത്തുകൊണ്ടുവരിക, ഗാന്ധിജിക്കു രാമനാമം കരുത്തിന്റെ ഉറവിടം: ഗോപാല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാജ്യത്തെ ജനങ്ങളുടെ ജീവിതത്തില്‍ ഭയം നിതാന്ത സാന്നിധ്യമായിരിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി. ഏതെങ്കിലും തരത്തിലുള്ള ഭീതിയുടെ തടവുകാരായിരിക്കുകയാണ് നമ്മള്‍. ജനങ്ങളെ എല്ലാ വിധത്തിലുള്ള ഭയത്തില്‍നിന്നും പുറത്തുകൊണ്ടുവരികയാണ് വേണ്ടതെന്ന്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക് എഡു കോണ്‍ക്ലേവില്‍ അദ്ദേഹം പറഞ്ഞു.

''തലസ്ഥാനത്ത് എല്ലാവര്‍ക്കും സ്വതന്ത്രമായി സഞ്ചരിക്കാനാവുന്നില്ല. ഒരിന്ത്യക്കാരന്‍ സഹോദരനായ മറ്റൊരു ഇന്ത്യക്കാരനെ ഭയക്കുന്നു. ഇതാണോ സ്വാതന്ത്ര്യം?'' ഗാന്ധിജിയുടെ ഈ വാക്കുകള്‍ എടുത്തു പറഞ്ഞായിരുന്നു, ഇന്‍ മഹാത്മാ ഗാന്ധീസ് ഫുട്‌സ്റ്റെപ്‌സ്- ദി ലിവിങ് ലെഗസി എന്ന സെഷനില്‍ അദ്ദേഹം സംസാരിച്ചത്.

രാമനാമം ഭജിച്ച്, ഒരു പേടിയും ഇല്ലാതെയാണ് ഗാന്ധിജി തന്റെ അവസാന നിമിഷങ്ങളെയും നേരിട്ടത്

രാമനാമം ഗാന്ധിജിക്കു കരുത്തിന്റെ ഉറവിടമായിരുന്നെന്ന് ഗോപാല്‍ കൃഷ്ണ ഗാന്ധി പറഞ്ഞു. കുട്ടിക്കാലത്ത് ഗാന്ധിജിയെ നോക്കിയിരുന്ന രംഭയില്‍നിന്നാണ് ഈ ശീലം പകര്‍ന്നുകിട്ടിയത്. പേടി തോന്നുമ്പോള്‍ രാമനാമം ഭജിക്കുക എന്നതായിരുന്നു രംഭയുടെ ഉപദേശം. രാമനാമം ഭജിച്ച്, ഒരു പേടിയും ഇല്ലാതെയാണ് ഗാന്ധിജി തന്റെ അവസാന നിമിഷങ്ങളെയും നേരിട്ടത്- ഗോപാല്‍ ഗാന്ധി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ