പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം 
ദേശീയം

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; മരിക്കുന്നതിന് മുമ്പ് ഡ്രൈവര്‍ രക്ഷിച്ചത് 60 ലധികം ജീവനുകള്‍

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. വേദന അനുഭവപ്പെട്ടപ്പോള്‍ തന്നെ ബസ് നിര്‍ത്തിയിടാന്‍ കഴിഞ്ഞതിനാല്‍ ബസിലുണ്ടായിരുന്ന 60ലധികം യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാനായി. ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ പടപൂര്‍ ചക്കില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.

പശ്ചിമ ബംഗാളില്‍ നിന്നുള്ള വിനോദ സഞ്ചാരികളുമായി ജില്ലയിലെ പഞ്ചലിംഗേശ്വര ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ബസ്. യാത്രാ മധ്യേ ഡ്രൈവറായ ഷെയ്ഖ് അക്തറിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഡ്രൈവര്‍ക്ക് വേദന അനുഭവപ്പെട്ടയുടന്‍ ബസ് റോഡരികില്‍ നിര്‍ത്തി. ഉടന്‍ തന്നെ ബോധരഹിതനാവുകയും ചെയ്തു. യാത്രക്കാര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അറുപതോളം ആളുകളുടെ ജീവന്‍ രക്ഷിക്കാനായത് ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് മാത്രമാണെന്ന് യാത്രക്കാരും നാട്ടുകാരും പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു