അരവിന്ദ് കെജരിവാള്‍ /
അരവിന്ദ് കെജരിവാള്‍ / എഎന്‍ഐ
ദേശീയം

എട്ടാമത്തെ സമന്‍സില്‍ മറുപടി; കെജരിവാള്‍ മാര്‍ച്ച് 12ന് ശേഷം ഇഡിക്ക് മുന്നില്‍ ഹാജരാകും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മാര്‍ച്ച് 12ന് ശേഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ഹാജരാകും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും കെജരിവാള്‍ ഹാജരാകുക.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 27ന് ഇഡി നല്‍കിയ എട്ടാമത്തെ സമന്‍സിനുള്ള മറുപടിയിലാണ് കെജരിവാള്‍ ഇക്കാര്യം അറിയിച്ചത്.

സമന്‍സ് നിയമവിരുദ്ധമാണെന്നും എന്നാല്‍ മറുപടി നല്‍കാന്‍ താന്‍ തയ്യാറാണെന്നും അരവിന്ദ് കെജരിവാള്‍ ഇഡിയെ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാര്‍ച്ച് 12 ന് ശേഷമുള്ള തീയതി ഇഡിയോട് അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു. കെജരിവാള്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകും. എഎപി പ്രസ്താവനയില്‍ പറഞ്ഞു.

ഫെബ്രുവരി 26, ഫെബ്രുവരി 19, ഫെബ്രുവരി 2, ജനുവരി 18, ജനുവരി 3, നവംബര്‍ 2, ഡിസംബര്‍ 22 തീയതികളില്‍ ഇഡി അയച്ച ഏഴ് മുന്‍ സമന്‍സുകള്‍ കെജരിവാള്‍ അവഗണിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

യുകെയില്‍ നഴ്‌സാവാന്‍ അവസരം; റിക്രൂട്ട്‌മെന്റുമായി നോര്‍ക്ക

രാഹുലിന്‍റെ രണ്ട് വിവാഹങ്ങള്‍ മുടങ്ങി, കാരണം സ്വഭാവദൂഷ്യമെന്ന് യുവതിയുടെ കുടുംബം

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം; അറിയേണ്ടതെല്ലാം

ആലുവ മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍; ദേശീയപാതയില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം