അഭിജിത് ഗംഗോപാധ്യായ
അഭിജിത് ഗംഗോപാധ്യായ ഫെയ്സ്ബുക്ക്
ദേശീയം

ബിജെപിയിലേക്ക്?; കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ രാജിവെച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് അഭിജിത് ഗംഗോപാധ്യായ രാഷ്ട്രീയത്തില്‍ ഇറങ്ങാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

'ഞാന്‍ കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കാണാന്‍ പോകുകയാണ്. ഇവിടെ ഒരു വാര്‍ത്താസമ്മേളനം നടത്തുമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നു, പക്ഷേ നിരോധന ഉത്തരവുകള്‍ നിലവിലുള്ളതിനാല്‍ ഞാന്‍ തീരുമാനം മാറ്റി. അതിനാല്‍ ഞാന്‍ അത് എന്റെ വീട്ടില്‍ നടത്തും. ഉച്ചയ്ക്ക് 2 മണിക്ക് വാര്‍ത്താസമ്മേളനം നടത്തും. ചീഫ് ജസ്റ്റിസിനെ കാണാന്‍ പോകുകയാണ്. ഞാന്‍ ഇതിനകം തന്നെ എന്റെ രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ട്'- അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപി ടിക്കറ്റില്‍ ബംഗാളിലെ താംലുക്ക് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് അഭിജിത് ഗംഗോപാധ്യായ ജനവിധി തേടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു ബംഗാളി ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്ഥാനം രാജിവെച്ച് താന്‍ രാഷ്ട്രീയത്തിലിറങ്ങാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധ്യതയുണ്ടെന്ന് അഭിജിത് ഗംഗോപാധ്യായ സൂചന നല്‍കിയത്. സേവനകാലയളവില്‍ത്തന്നെ ഒരു ജഡ്ജി രാജി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലേക്ക് വരുന്നത് അപൂര്‍വമാണ്.

നിയമനകുംഭകോണമടക്കം പല അഴിമതിവിഷയങ്ങളിലും സംസ്ഥാനസര്‍ക്കാരിനെ കടുത്ത സമ്മര്‍ദത്തിലാക്കിയ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട് ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ. വിരമിക്കാന്‍ അഞ്ചുമാസം ബാക്കിയിരിക്കെയാണ് രാജി പ്രഖ്യാപനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്നും പരക്കെ മഴ; 'കള്ളക്കടൽ' പ്രതിഭാസം, ഉയർന്ന തിരമാലയ്ക്ക് സാധ്യത; മുന്നറിയിപ്പ്

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്