ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നടന്‍ ശരത് കുമാറിന്റെ  സമത്വ മക്കള്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നടന്‍ ശരത് കുമാറിന്റെ സമത്വ മക്കള്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. എക്‌സ്‌
ദേശീയം

'മോദിയുടെ കീഴില്‍ എല്ലാം ഭദ്രം'; നടന്‍ ശരത്കുമാറിന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നടന്‍ ശരത് കുമാറിന്റെ സമത്വ മക്കള്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. പാര്‍ട്ടി ഭാരവാഹികളുടെയും ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈയുടെ സാന്നിധ്യത്തിലായിരുന്നു ലയനസമ്മേളനം. സമത്വമക്കള്‍ പാര്‍ട്ടിയുടെ വരവോടെ ബിജെപിയുടെ കുടുംബം കൂടുതല്‍ വിപുലമായെന്ന് അണ്ണാമലൈ പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ എംപിമാരെ പാര്‍ലമെന്റില്‍ എത്തിക്കുക ലക്ഷ്യമിട്ടാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ലയിക്കാനുള്ള തീരുമാനം. മോദിയ്ക്ക് രാഷ്ട്രത്തെ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് നയിക്കാനാകുമെന്ന് ശരത് കുമാര്‍ പറഞ്ഞു. രാജ്യത്തെ ഐക്യം പരിപോഷിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താനും മോദി വീണ്ടും പ്രധാനമന്ത്രിയാകണം. മയക്കുമരുന്ന് വിപത്ത് അവസാനിപ്പിക്കാനും യുവാക്കളുടെ ക്ഷേമം ഉറപ്പാക്കാനും മോദിക്ക് കഴിയുമെന്നും അദ്ദേഹത്തിന്റെ കീഴില്‍ രാജ്യത്തിന്റെ സുരക്ഷ ഭദ്രമാണെന്നും ശരത് കുമാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ നമുക്ക് കഴിയണമെന്നും ശരത്കുമാര്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. നേരത്തെ ഡിഎംകെ പ്രതിനിധിയായി രാജ്യസഭയില്‍ എത്തിയ ശരത്കുമാര്‍ പാര്‍ട്ടി വിട്ട് എഐഎഡിഎംകെയില്‍ ചേര്‍ന്നിരുന്നു. 2007ല്‍ എഐഎഡിഎംകെ സമത്വ മക്കള്‍ പാര്‍ട്ടി രൂപീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം