അരുണാചലിലും സിക്കിമിലും വോട്ടെണ്ണല്‍ തീയതികളില്‍ മാറ്റം
അരുണാചലിലും സിക്കിമിലും വോട്ടെണ്ണല്‍ തീയതികളില്‍ മാറ്റം  പ്രതീകാത്മക ചിത്രം
ദേശീയം

അരുണാചലിലും സിക്കിമിലും വോട്ടെണ്ണല്‍ തീയതികളില്‍ മാറ്റം; ജൂണ്‍ രണ്ടിന് ഫലമറിയും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും വോട്ടെണ്ണല്‍ തീയതികള്‍ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ടു സംസ്ഥാനങ്ങളിലും ജൂണ്‍ നാലിന് പകരം വോട്ടെണ്ണല്‍ ജൂണ്‍ രണ്ടിന് നടക്കും.

അരുണാചല്‍ പ്രദേശിലും സിക്കിമിലും ഏപ്രില്‍ 19നാണ് നിയമസഭാ തെരഞ്ഞെടുപ്പ്. അരുണാചലിലെയും സിക്കിമിലെയും നിലവിലെ നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് കഴിയും. അതിനു മുന്‍പേ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.ഇവിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയക്രമത്തില്‍ മാറ്റമില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നലെയാണു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.

60 നിയമസഭാ സീറ്റുകളിലേയ്ക്കാണ് അരുണാചലില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സിക്കിമില്‍ 32 നിയമസഭാ സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചലിനും സിക്കിമിനും പുറമെ ആന്ധ്രാപ്രദേശ് ഒഡീഷ എന്നിവിടങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ 175 നിയമസഭാ സീറ്റുകളിലേയ്ക്ക് മെയ് 13നാണ് തെരഞ്ഞെടുപ്പ് നടക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി

'ആത്മാക്കളുടെ കല്യാണം'; മുപ്പത് വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വരനെ തേടി പത്രപരസ്യം!

എം. നന്ദകുമാര്‍ എഴുതിയ കഥ 'എക്‌സ് എന്ന ശത്രു എത്തുന്ന നേരം'

റിവ്യൂ ബോംബിങ്: അശ്വന്ത് കോക്കിനെതിരെ പരാതിയുമായി സിയാദ് കോക്കര്‍

''മരിച്ചുപോയ എന്റെ ചങ്ങാതിമാരുടെ മുഖങ്ങളില്‍ മഴ പെയ്യുകയാണ്''