ബാബാ രാംദേവ്
ബാബാ രാംദേവ് പിടിഐ
ദേശീയം

കോടതിയലക്ഷ്യ നോട്ടീസില്‍ മറുപടിയില്ല, രാംദേവ് സുപ്രീം കോടതിയില്‍ നേരിട്ടു ഹാജരാവണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മരുന്നുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവും എംഡി ആചാര്യ ബാലകൃഷ്ണയും നേരിട്ടു ഹാജരാവണമെന്ന് സുപ്രീം കോടതി. കോടതിയുടെ നോട്ടീസിന് മറുപടി നല്‍കാത്തതിനെത്തുടര്‍ന്നാണ്, ജസ്റ്റിസുമാരായ ഹിമ കോഹ്ലിയുടെയും അഹ്‌സാനുദ്ദിന്‍ അമാനുല്ലയുടെയും ബെഞ്ചിന്റെ നിര്‍ദേശം.

കോടതിയലക്ഷ്യ നടപടികള്‍ എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് കോടതി നേരത്തെ പതഞ്ജലിക്കു നോട്ടീസ് നല്‍കിയത്. ഇതിനു മറുപടി നല്‍കാതിരുന്ന കമ്പനി നടപടിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പതഞ്ജലിയുടെ പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. വാക്‌സിനേഷനെതിരെയും ആധുനിക ചികിത്സയ്‌ക്കെതിരെയും പതഞ്ജലിയും ബാബാ രാംദേവും തെറ്റായ പ്രചാരണം നടത്തുകയാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി