ഹെലികോപ്റ്റര്‍ മാതൃകയില്‍ രൂപമാറ്റം വരുത്തി കാര്‍ പിടിച്ചെടുത്ത് പെലീസ്‌
ഹെലികോപ്റ്റര്‍ മാതൃകയില്‍ രൂപമാറ്റം വരുത്തി കാര്‍ പിടിച്ചെടുത്ത് പെലീസ്‌ 
ദേശീയം

ആള്‍ട്ടോ കാര്‍ ഹെലികോപ്റ്ററാക്കി റോഡില്‍; വാഹനം തടഞ്ഞ് പിഴയിട്ട് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കാര്‍ ഹെലികോപ്റ്റര്‍ പോലെ രൂപമാറ്റം വരുത്തിയ യുവാവിന് പിഴയിട്ട് പൊലീസ്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഈശ്വര്‍ ദീനാണ് രണ്ടരലക്ഷം രൂപ ചെലവഴിച്ച് കാര്‍ രൂപമാറ്റം വരുത്തിയത്. വിവാഹ ആവശ്യങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കാന്‍ വേണ്ടിയായിരുന്നു ഇത്രയേറെ തുക ചെലവിട്ട് യുവാവ് കാര്‍ നവീകരിച്ചത്. റോഡിലിറക്കിയ കാര്‍ പിടിച്ചെടുത്ത പൊലീസ് പിഴ ഒടുക്കിയ ശേഷം വിട്ടയക്കുകയും വാഹനം പഴയ രീതിയാലാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

കോപ്റ്റര്‍ മാതൃകയിലാക്കിയ ഭാഗം പെയിന്റ് അടിക്കാനായി വര്‍ക് ഷോപ്പിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് തടഞ്ഞുനിര്‍ത്തി ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. വിവാഹ അവസരങ്ങളില്‍ വാടയ്ക്ക് നല്‍കുന്നതിനായാണ് കാര്‍ ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയതെന്ന് യുവാവ് പറഞ്ഞു. അതിലൂടെ കൂടുതല്‍ പണം സമ്പാദിക്കാനാവുമെന്ന് ഈശ്വര്‍ പറഞ്ഞു. രണ്ടായിരം രൂപ പിഴ ചുമത്തിയ പൊലിസ് കാറിന്റെ പിന്‍ഭാഗം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായും യുവാവ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാര്‍ മോഡിഫൈ ചെയ്യുന്നതിനായി രണ്ടരലക്ഷം രൂപ ചെലവിട്ടതായി യുവാവ് പറുന്നു. വിവാഹ അവസരങ്ങളില്‍ വാടകയ്ക്ക് നല്‍കുകയല്ലാതെ അല്ലാത്ത പക്ഷം റോഡുകളില്‍ ഇറക്കില്ലെന്നും മറ്റ് ചില സ്ഥലങ്ങളില്‍ സമാനമായ രീതിയില്‍ രൂപമാറ്റം വരുത്തിയ കാറുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും യുവാവ് പറയുന്നു

സുരക്ഷാ പ്രശ്‌നങ്ങളാണ് വാഹനം കണ്ടുകെട്ടാനുള്ള പ്രാഥമിക കാരണമായി പൊലീസ് പറയുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം മതിയായ അനുമതിയില്ലാതെയാണ് കാര്‍ പരിഷ്‌കരിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം