കെജരിവാളിന്റെ വസതിക്ക് പുറത്ത് പൊലീസ് സന്നാഹം
കെജരിവാളിന്റെ വസതിക്ക് പുറത്ത് പൊലീസ് സന്നാഹം  പിടിഐ
ദേശീയം

കെജരിവാളിനെ ചോദ്യം ചെയ്യുന്നു;ഇഡി നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ആം ആദ്മി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കെജരിവാള്‍. കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് കെജരിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അറസ്റ്റില്‍നിന്നും ഇടക്കാല സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെജരിവാളിന്റെ അഭിഭാഷക സംഘം സുപ്രീം കോടതിയെ സമീപിച്ചത്. കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നാണ് ആവശ്യം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവിനെതിരെ കെജരിവാള്‍ സുപ്രീം കോടതിയെ സമീപിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ കെജരിവാളിന്റെ വസതിയില്‍ സെര്‍ച്ച് വാറണ്ടുമായി ഇഡി സംഘം എത്തി.

കെജ്‌രിവാളിനെ ഇഡി വസതിയില്‍ ചോദ്യം ചെയ്യുകയാണ്. 12 ഉദ്യോഗസ്ഥരടങ്ങുന്ന ഇഡി സംഘം വൈകിട്ടോടെ കെജരിവാളിന്റെ വസതിയില്‍ എത്തിയത്. വീടിന് പുറത്ത് വലിയ പൊലീസ് സന്നാഹവുമുണ്ട്.

2021-22-ലെ മദ്യനയത്തിന്റെ രൂപവത്കരണ സമയത്ത് കേസിലെ പ്രതികള്‍ കെജരിവാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നും ഇഡി ആരോപണം. കേസുമായി ബന്ധപ്പെട്ട് എഎപി. നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍ ഇന്‍-ചാര്‍ജ് വിജയ് നായര്‍, ചില മദ്യവ്യവസായികള്‍ എന്നിവരെ ഇ.ഡി. നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

തെലങ്കാനയിലെ ബിആര്‍എസ്. നേതാവ് കെ. കവിതയേയും കഴിഞ്ഞയാഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു. കെജരിവാളും സിസോദിയയും ഉള്‍പ്പെടെയുള്ള എഎപി. നേതാക്കളുമായി ചേര്‍ന്ന് കവിത ഗൂഢാലോചന നടത്തിയെന്നാണ് ഇഡി പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

നെറ്റ്ഫ്‌ലിക്‌സ് അടക്കം 15 ഒടിടി പ്ലാറ്റ് ഫോമുകള്‍ സൗജന്യം; പുതിയ പ്ലാന്‍ അവതരിപ്പിച്ച് ജിയോ

സലിം c/o സുരഭി മോഹൻ, മരിച്ചിട്ട് അ‍‍ഞ്ചാം മാസം സലിമിന് വിലാസമായി, മനുഷ്യത്വം

ഡല്‍ഹിക്ക് പിന്നാലെ ജയ്പൂരിലെ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി; വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

'കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ടൊവിനോ ന്യായീകരിക്കുന്നു: സിനിമയോട് കൂറുണ്ടെങ്കിലും യൂട്യൂബിലെങ്കിലും റിലീസ് ചെയ്യൂ'