യുവതിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച്  മാനേജര്‍
യുവതിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് മാനേജര്‍ എക്‌സ്പ്രസ് ഇല്യൂസ്‌ട്രേഷന്‍
ദേശീയം

പിതാവിന്റെ പിഎഫ് തുക ചോദിച്ചെത്തി, യുവതിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് മാനേജര്‍, കേസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മരിച്ച പിതാവിന്റെ പിഎഫ് തുക ചോദിച്ചെത്തിയ യുവതിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച സ്വകാര്യ കമ്പനി എച്ച് ആര്‍ മാനേജര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബാന്ദ്ര സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ ഖേര്‍വാദി പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

പൊലീസ് പറയുന്നതനുസരിച്ച് മുത്തശിക്കും ഇളയ സഹോദരുമൊപ്പം താമസിക്കുന്ന യുവതി വീട്ടുജോലി ചെയ്താണ് കുടുംബം നോക്കുന്നത്. യുവതിയുടെ മാതാപിതാക്കള്‍ വിവാഹ മോചിതരാണ്. പെണ്‍കുട്ടിക്ക് 15 വയസുള്ളപ്പോള്‍ 2015 ലാണ് പിതാവ് മരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിതാവിന്റെ പിഎഫ് ലഭിക്കാനായി മൂന്ന് തവണ അപേക്ഷ സമര്‍പ്പിച്ചെങ്കിലും തുക അനുവദിച്ച് കിട്ടിയില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. തുക ലഭിക്കാതെ വന്നപ്പോള്‍ കമ്പനിയുടെ എച്ച്ആര്‍ മാനേജരെ സമീപിക്കുകയായിരുന്നുവെന്നും എന്നാല്‍ തുക പിന്‍വലിക്കണമെങ്കില്‍ ലൈംഗിക ബന്ധത്തിന് തയാറാകണമെന്ന് മാനേജര്‍ പറഞ്ഞതായും യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് വിശമായ അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗംഗാ സ്‌നാനത്തിന് ശേഷം മോദി നാളെ പത്രിക നല്‍കും; വാരാണസിയില്‍ ജനസാഗരമായി റോഡ് ഷോ; വീഡിയോ

കോഴിക്കോട് ജില്ലാ ജയിലില്‍ സംഘര്‍ഷം, ജാമ്യത്തിലിറങ്ങിയ തടവുകാര്‍ അതിക്രമിച്ചു കയറി; 3 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; മൂന്ന് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

'നിനക്ക് വെള്ളം വേണോ? വേണ്ട കയര്‍ മതി'; ഓടി രക്ഷപ്പെടുന്നതിനിടയില്‍ കിണറ്റില്‍ വീണ ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്: എച്ച് ഡി രേവണ്ണക്ക് ജാമ്യം