കങ്കണ
കങ്കണ എക്പ്രസ് ഫോട്ടോ
ദേശീയം

ബിജെപി അഞ്ചാം ഘട്ട പട്ടിക; മാണ്ഡിയില്‍ കങ്കണ, അരുണ്‍ ഗോവില്‍ മീററ്റില്‍, വരുണ്‍ ഗാന്ധിയെ ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി. ബോളിവുഡ് താരം കങ്കണ റണാവത്ത് ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നും ടിവി സൂപ്പര്‍ഹിറ്റ് താരം അരുണ്‍ ഗോവില്‍ മീററ്റില്‍ നിന്നും ജനവിധി തേടും. ജനപ്രിയ ടിവി സീരിയല്‍ രാമായണത്തില്‍ രാമനായി അഭിനയിച്ച താരമാണ് അരുണ്‍ ഗോവില്‍.

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 111 സ്ഥാനാര്‍ത്ഥികളുടെ അഞ്ചാമത്തെ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് വരുണ്‍ ഗാന്ധിയെ ഒഴിവാക്കി, മനേക ഗാന്ധി സുല്‍ത്താന്‍പൂരില്‍ മത്സരിക്കും. മുന്‍ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയക്ക് ഉത്തര കന്നഡ മണ്ഡലത്തിലും കേന്ദ്രമന്ത്രി അശ്വിനി ചൗബെയക്ക് ബക്സറിലും സീറ്റ് കിട്ടിയില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപി അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ മേധാവിയും എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ പേരില്ല. ബ്രിജ് ഭൂഷണ്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു