നടി രാധികയ്ക്ക് 53.45 കോടിയുടെ ആസ്തി; വിജയകാന്തിന്റെ മകന് 17.95 കോടി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലം.
നടി രാധികയ്ക്ക് 53.45 കോടിയുടെ ആസ്തി; വിജയകാന്തിന്റെ മകന് 17.95 കോടി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലം. ഫെയ്‌സ്ബുക്ക്
ദേശീയം

750 ഗ്രാം സ്വര്‍ണം ഉള്‍പ്പടെ നടി രാധികയ്ക്ക് 53.45 കോടിയുടെ ആസ്തി; വിജയകാന്തിന്റെ മകന് 17.95 കോടി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുധുനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും നടിയുമായ രാധിക ശരതിന് 53.45 കോടിയും മറ്റൊരു സ്ഥാനാര്‍ഥിയായ നടന്‍ വിജയ്കുമാറിന്റെ മകന്‍ വിജയ പ്രഭാകരന് 17.95 കോടിയും ആസ്തിയെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം. തിങ്കളാഴ്ചയാണ് ഇരുവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 33.1 ലക്ഷം രൂപയും 750 ഗ്രാം സ്വര്‍ണവും 5 കിലോ വെള്ളി ആഭരണങ്ങളും ഉള്‍പ്പെടെ രാധികയ്ക്ക് 27,05,34,014 ജംഗമ സ്വത്തുക്കളും ഉണ്ട്.

രാധികയും ഭര്‍ത്താവ് ശരത് കുമാറും തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടു മുമ്പാണ് തങ്ങളുടെ പാര്‍ട്ടിയായ സമത്വ മക്കള്‍ കച്ചിയെ ബിജെപിയില്‍ ലയിപ്പിച്ചത്. രാധിക നിലവില്‍ രാധാന്‍ മീഡിയ വര്‍ക്ക് ഇന്ത്യയുടെ എംഡിയാണ്. 61 കാരിയായ രാധികയുടെ സ്ഥാവര സ്വത്തിന്റെ മൂല്യം 26,40,00,000 രൂപയും ബാധ്യതകള്‍ 14.79 കോടി രൂപയുമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അന്തരിച്ച ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിന്റെ മകന്‍ വിജയ പ്രഭാകരന്റെ കൈവശം പണമായി രണ്ടരലക്ഷം രൂപയും 192 ഗ്രാം സ്വര്‍ണവും 560 ഗ്രാം വെള്ളിയും ഉള്‍പ്പടെ 11,38,04,371.54 രൂപയും ജംഗമ ആസ്തികളുമുണ്ട്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിക്കുന്ന 33 കാരന്റെ ജംഗമ സ്വത്തുക്കളുടെ മൂല്യം 6,57,55,000 രൂപയാണ്. 12,80,78,587 രൂപയാണ് ബാധ്യത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്