ധനകാര്യം

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഷോറൂം ശൃംഖല 200 ആയി വര്‍ധിപ്പിക്കാനൊരുങ്ങി കല്യാണ്‍ ജ്വല്ലേഴ്‌സ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ബ്രാന്‍ഡ് കല്യാണ്‍ ജ്വല്ലേഴ്‌സ് ഇന്ത്യയിലും വിദേശത്തുമായി ജ്വല്ലറി ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിങ്ക്‌സ് 500 കോടി രൂപ കല്യാണ്‍ ജ്വല്ലേഴ്‌സില്‍ നിക്ഷേപച്ചു. 2014ല്‍ വാര്‍ബര്‍ഗിന്റെ സഹസ്ഥാപനം കല്യാണ്‍ ജ്വല്ലേഴ്‌സില്‍ 1200 കോടി രൂപ നിക്ഷേപിച്ചിരുന്നു. ആഭരണ നിര്‍മാണ മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപമായിരുന്നു ഇത്. ഇതോടെ കല്യാണ്‍ ജ്വല്ലേഴ്‌സിലുള്ള വാര്‍ബര്‍ഗ് പിങ്ക്‌സിന്റെ മൊത്തം നിക്ഷേപം 1700 കോടി രൂപയായി ഉയര്‍ന്നു. 

അധിക നിക്ഷേപങ്ങളും വായ്പകളും നീക്കിയിരുപ്പും ഉപയോഗപ്പെടുത്തി     200ല്‍ അധികം ഷോറൂമുകള്‍ ആരംഭിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം തന്നെ ഇ-കൊമേഴ്‌സ് മേഖലയിലേക്ക് തിരിയാനും കല്യാണ്‍ ആലോചിക്കുന്നു. 

ടി എസ് കല്യാണ രാമന്‍

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ സാന്നിധ്യം ഉറപ്പിക്കുകയും മുംബൈ, ഡല്‍ഹി എന്നീ മെട്രോ നഗരങ്ങള്‍ക്കു പുറമെ ദക്ഷിണേന്ത്യയില്‍ പുതിയ ഷോറൂമുകളും ആരംഭിക്കുന്നതിനുമാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് ലക്ഷ്യമിടുന്നത്.

അതേസമയം, സൗദി അറേബ്യ, ബഹറൈന്‍, ഒമാന്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലും കാല്‍വെപ്പ് നടത്താനുള്ള തയാറെടുപ്പിലാണ് കല്യാണ്‍ ജ്വല്ലേഴ്‌സ്.

കല്യാണിന്റെ മികച്ച വളര്‍ച്ചയുടെ തെളിവാണ് വാര്‍ബര്‍ഗ് പിങ്കസിന്റെ നിക്ഷേപമെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണ രാമന്‍ പറഞ്ഞു. പുതിയ ജിഎസ്ടി നികുതി ഘടന പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്നതിന് സഹാകരമാകുമെന്നും അദ്ദേഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി