ധനകാര്യം

പുതിയ 200 രൂപ നോട്ടുമായി റിസര്‍വ് ബാങ്ക്; ജൂണില്‍ അച്ചടി ആരംഭിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പുതിയ ആയിരം രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന വാര്‍ത്തകള്‍ ആര്‍ബിഐ നിഷേധിച്ചെങ്കിലും, പുതിയ 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് വിപണിയിലിറക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാര്‍ച്ചില്‍ ചേര്‍ന്ന ആര്‍ബിഐ ബോര്‍ഡ് യോഗത്തില്‍ ഇതിനുള്ള അനുമതി ലഭിച്ചതായാണ് സൂചന. 

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ ജൂണിന് ശേഷമായിരിക്കും പുതിയ 200 രൂപ നോട്ടിന്റെ അച്ചടി ആരംഭിക്കുക. നോട്ട് അസാധുവാക്കലിലൂടെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച സാഹചര്യത്തിലാണ് 200 രൂപ നോട്ട് പുറത്തിറക്കാന്‍ ആര്‍ബിഐ പദ്ധതിയിടുന്നത്. 

ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേലിനെ കൂടാതെ 13 അംഗങ്ങളാണ് ആര്‍ബിഐ ബോര്‍ഡിലുള്ളത്. നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരും, കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസും ബോര്‍ഡില്‍ അംഗമാണ്. ഇവരുടെ യോഗത്തിലാണ് 200 രൂപ നോട്ട് വിപണിയിലിറക്കാനുള്ള തീരുമാനം ആര്‍ബിഐ സ്വീകരിച്ചിരിക്കുന്നത്. 

നോട്ട് അസാധുവാക്കലിലൂടെ പതിനേഴ് ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിപണിയില്‍ നിന്നും പിന്‍വലിച്ചത്. എന്നാല്‍ പുതിയ 2000, 500 രൂപ നോട്ടുകള്‍ പുറത്തിറക്കി 13 ലക്ഷം കോടി രൂപ ആര്‍ബിഐ വിപണിയിലെത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം