ധനകാര്യം

മൊബൈല്‍ കോള്‍ നിരക്കുകള്‍ ഘട്ടംഘട്ടമായി കുറയ്ക്കാന്‍ ട്രായ്‌ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ കോള്‍ നിരക്കുകള്‍ ഇനിയും കുറയും. ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് നെറ്റ്‌വര്‍ക്കിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി)ഘട്ടംഘട്ടമായി അവസാനിപ്പിക്കാനാണ് ട്രായിയുടെ തീരുമാനം. 

നിലവില്‍ 14 പൈസയാണ് ഐയുസിയായി സേവനദാതാക്കള്‍ ഈടാക്കുന്നത്. ആദ്യഘട്ടത്തില്‍ ഇത് ഏഴ് പൈസയും പിന്നീട് മൂന്ന് പൈസയുമായി കുറയ്ക്കാനാണ് ആലോചിക്കുന്നത്. അടുത്തഘട്ടത്തില്‍ ചാര്‍ജ് എടുത്തുകളയുകയും ചെയ്യും.

ഏത് നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ കോള്‍ സംവിധാനം ഏര്‍പ്പെടുത്തിയ ജിയോയുടെ രീതി തുടരാനാണ് ട്രായിയുടേയും തീരുമാനം. 

ജിയോ കടന്നുവരുന്നതിന് മുമ്പ് ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ ഐയുസി ഇനത്തില്‍ കോടികളാണ് ഉപഭോക്താക്കളില്‍ നിന്ന് നേടിയിരുന്നത്.എയര്‍ടെല്‍ കഴിഞ്ഞവര്‍ഷം ഐയുസി ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് നേടിയത് 10,279 കോടി രൂപയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്