ധനകാര്യം

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കരകയറുമെന്ന് ഊര്‍ജ്ജിത് പട്ടേല്‍ 

സമകാലിക മലയാളം ഡെസ്ക്

നോട്ട്പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായതിരിച്ചടികളില്‍ നിന്ന് ഇന്ത്യന്‍ സമ്പദവ്യവസ്ഥ കരകയറുമെന്ന് റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ഹൃസ്വകാലേത്തക്ക് സമ്പദവ്യവസ്ഥയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്.  ദീര്‍ഘകാലത്തേക്ക്  സമ്പദവ്യവസ്ഥയില്‍ പുത്തന്‍ ഉണര്‍വുണ്ടാകുമെന്നും പട്ടേല്‍ പറഞ്ഞു. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്‌ട്ടേല്‍ നിലപാട് വ്യക്തമാക്കിയത്. നോട്ട് പിന്‍വലിക്കലിന് ശേഷം ആദ്യമായാണ് റിസര്‍വ് ഗവര്‍ണറുടെ അഭിപ്രായ പ്രകടനം.

നോട്ട് പിന്‍വലിക്കലിന്റെ ഭാഗമായി ഉണ്ടായ നേട്ടങ്ങള്‍ ലഭിക്കാന്‍ സമയമെടുക്കും. അമേരിക്കന്‍ വ്യവസായത്തെ സംരക്ഷിക്കാന്‍ നടത്തുന്ന ട്രംപിന്റെ നയം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും. അതേസമയം ഏഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇളവ് ലഭിക്കാനുളള സാധ്യതയുണ്ടെന്നും പട്ടേല്‍ പറഞ്ഞു. അമേരിക്കയുടെ വ്യവസായ സംരംഭങ്ങളില്‍ ഭൂരിഭാഗവും ഏഷ്യന്‍ രാജ്യങ്ങളുമായിട്ടുള്ളതാണ്. ഡോളറിനെതിരെ രൂപയുടെ മുല്യം ഉയരുകയാണെന്നും പട്ടേല്‍ ചൂണ്ടിക്കാട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്