ധനകാര്യം

ബാങ്കില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 50,000

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്നുമുതല്‍ ബാങ്കില്‍ നിന്നും 50000 രൂപ വരെ അക്കൗണ്ട് ഉടമകള്‍ക്ക്
 പിന്‍വലിക്കാം. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഘട്ടംഘട്ടമായി ഇല്ലാതാക്കുന്നതിന്റെ
ഭാഗമായാണ് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി കൂട്ടിയിരിക്കുന്നത്.

നേരത്തെ സേവിങ്‌സ് അക്കൗണ്ടില്‍ നിന്നും ഒരു ആഴ്ചയില്‍ 25000 രൂപ വരെ പിന്‍വലിക്കുന്നതിനാണ് അനുമതി നല്‍കിയിരുന്നത്. ഫെബ്രുവരി എട്ടിന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ഓര്‍ഡിനന്‍സിലാണ് ഫ്രബ്രുവരി 20 മുതല്‍ 50000 രൂപ വരെ സേവിങ്‌സ് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാമെന്ന് വ്യക്തമാക്കുന്നത്. 

മാര്‍ച്ച് 13 മുതല്‍ ബാങ്കില്‍ നിന്നും എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍