ധനകാര്യം

ചരക്കു സേവന നികുതി: കേരളത്തിന്റെ നികുതി വരുമാനത്തില്‍ 14 ശതമാനം വര്‍ധനയുണ്ടാക്കു: തോമസ് ഐസക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ചരക്കു സേവന നികുതി(ജിഎസ്ടി) നിയമം കേരളത്തിന് ഗുണകരമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജിഎസ്ടിക്കു കീഴില്‍ എക്‌സൈസ് നികുതി, സേവന നികുതി, വാറ്റ് എന്നിവ ഏകോപിപ്പിക്കുന്നതിനാല്‍ സര്‍ക്കാരിന്റെ നികുതി വരുമാനം 14 ശതമാനം വര്‍ധിക്കും. ഉല്‍പ്പന്നങ്ങളുടെ നികുതിനിരക്ക് കുറയുമെന്നതിനാല്‍ ജിഎസ്ടി വിലക്കയറ്റത്തിന് കാരണമാകില്ല. ജിഎസ്ടി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ജിഎസ്ടി കൗണ്‍സിലിന്റെ അന്തിമതീരുമാനങ്ങളുടെ കുറിപ്പ് കിട്ടിയാല്‍ ചട്ടങ്ങള്‍ക്ക് രൂപം നല്‍കുമെന്നും ഐസക് പറഞ്ഞു.

ടെലികമ്യൂണിക്കേഷന്‍, ധനകാര്യസ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍നിന്ന് കേരളത്തിന് ലഭിക്കുന്ന നികുതിവരുമാനം ഗണ്യമായി വര്‍ധിക്കും. വര്‍ധിക്കും. മൊത്തം നികുതിഭാരം കുറയുന്നതിനാല്‍ അതിന് ആനുപാതികമായി ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്