ധനകാര്യം

ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്ന് 37 ലക്ഷം രൂപ കവര്‍ന്ന് യുവാക്കള്‍

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് റിട്ടെയ്‌ലറായ ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ഡല്‍ഹിയിലെ സെന്ററില്‍ നിന്നും 37 ലക്ഷം രൂപ മോഷ്ടിച്ചു. ഡല്‍ഹിയിലെ ജില്‍മില്‍ വ്യവസായ മേഖലയിലെ സെന്ററില്‍ നിന്നും ഞായറാഴ്ചയാണ് അജ്ഞാതര്‍ 37 ലക്ഷം രൂപ മോഷ്ടിച്ചത്. 

കെട്ടിടത്തിലെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡ് സംവിധാനം തകരാറിലാക്കിയതിന് ശേഷമായിരുന്നു മോഷണം. നാല് പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് മോഷണം നടത്തിയതെന്ന് ഫ്‌ലിപ്പ്കാര്‍ട്ട് സെന്ററിലെ ക്യാഷര്‍ പൊലീസിനോട് പറഞ്ഞു.

മോഷണം നടത്താനായി മുഖം മറച്ചെത്തിയ യുവാക്കള്‍ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനേയും മര്‍ദ്ദിച്ചു. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ പിടികൂടാനാണ് പൊലീസ് ശ്രമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്