ധനകാര്യം

200 രൂപ നോട്ട് ഉടന്‍ വിപണിയിലെത്തും; അച്ചടി ആരംഭിച്ച് റിസര്‍വ് ബാങ്ക്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പുതിയ രണ്ടായിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ വിപണിയില്‍ എത്തിച്ചതിന് പിന്നാലെ 200 രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ച് റിസര്‍വ് ബാങ്ക്. പണമിടപാട്‌ സുഗമമാക്കുന്നതിന് വേണ്ടിയാണ് 200 രൂപ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കുന്നത്. 

നോട്ട് അസാധുവാക്കലിന് ശേഷം ആടിയുലഞ്ഞ സമ്പദ് വ്യവസ്ഥയെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതും ഇതിലൂടെ റിസര്‍വ് ബാങ്ക് ലക്ഷ്യം വയ്ക്കുന്നു. ദൈന്യംദിന പണമിടപാടുകള്‍ക്ക് 200 രൂപ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. 

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് വിപണിയില്‍ നിന്നും 86 ശതമാനം ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളായിരുന്നു പിന്‍വലിച്ചിരുന്നത്. ആര്‍ബിഐയുടെ കണക്കനുസരിച്ച് 1650 കോടിയുടെ 500 രൂപ നോട്ടുകളാണ് നവംബര്‍ 8ന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ വിപണിയില്‍ ഉണ്ടായിരുന്നത്. 

പുതിയ 2000, 500 രൂപ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും, പണമിടപാടില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു. 200 രൂപ നോട്ട് വരുന്നത് പണമിടപാട് സുഗമമായി നടത്തുന്നതിന് സഹായിക്കും എന്ന് വിദഗ്ധര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും