ധനകാര്യം

മാര്‍ക്ക് സക്കര്‍ബര്‍ഗ് വീണ്ടും ഹാര്‍വാര്‍ഡിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ടെക് ഭീമന്‍മാരൊക്കെയാണ്. പക്ഷെ അഭിനയത്തിന്റെ കാര്യത്തില്‍ ഒരല്‍പ്പം പിന്നിലാണ്. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റേയും ബില്‍ ഗേറ്റ്‌സിന്റേയും ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രമോ വീഡിയോ പുറത്തുവന്നതോടെയാണ് ഇരുവരുടേയും അഭിനയപാടവത്തെ സോഷ്യല്‍ മീഡിയ കളിയാക്കുന്നത്.

13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്നും പാതിവഴിയില്‍ പഠനമുപേക്ഷിച്ചതിനു ശേഷം സക്കര്‍ബര്‍ഗ് സര്‍വകലാശാലയിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ചുള്ള പ്രമോ വീഡിയോയിലാണ് സക്കര്‍ബര്‍ഗിനൊപ്പം ബില്‍ഗേറ്റ്‌സും പ്രത്യക്ഷപ്പെട്ടത്. സക്കര്‍ബര്‍ഗ് മാത്രമല്ല, ബില്‍ ഗേറ്റ്‌സും ഹാര്‍വാര്‍ഡിലെ പഠനം പാതിവഴിയില്‍ അവസാനിപ്പിച്ചിരുന്നു. 

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കാനാണ് സക്കര്‍ബര്‍ഗിനെ ക്ഷണിച്ചിരിക്കുന്നത്. അന്നു നല്‍കാതിരുന്ന ബിരുദം ഇത്തവണ ഫേസ്ബുക്ക് സ്ഥാപകന് സര്‍വകലാശാല നല്‍കും. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പ്രസംഗം താന്‍ എഴുതി തരാമെന്ന ബില്‍ ഗേറ്റ്‌സിന്റെ വാഗ്ദാനത്തോടെയാണ് പ്രമോ വീഡിയോ അവസാനിക്കുന്നത്. സക്കര്‍ബര്‍ഗാണ് ഫേസ്ബുക്ക് പേജിലൂടെ ബില്‍ ഗേറ്റ്‌സിനൊപ്പമുള്ള വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം