ധനകാര്യം

പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചുള്ള പരസ്യം: ലയന്‍സ് ജിയോയും പെടിഎമ്മും മാപ്പു പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടം ഉപയോഗിച്ച് പരസ്യം ചെയ്തതിന് ടെലികോം കമ്പനി റിലയന്‍സ് ജിയോയും ഇ വാലറ്റ് കമ്പനി പെടിഎമ്മും മാപ്പു പറഞ്ഞു. വാണിജ്യാവശ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നത് തടയാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇരു കമ്പനികള്‍ക്കും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം നോട്ടീസയച്ചിരുന്നു.

രാജ്യസഭയില്‍ എഴുതിതയാറാക്കിയ മറുപടിയിലാണ് ഉപഭോക്തൃകാര്യ സഹമന്ത്രി സിആര്‍ ഛൗധരി ഇക്കാര്യം അറിയിച്ചത്. റിലയന്‍സ് ജിയോ 4ജി സേവനം പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് സമര്‍പ്പിക്കുന്നുവെന്ന് കാണിച്ച് പ്രധാനമന്ത്രിയുടെ ചിത്രത്തോടെയുള്ള ഫുള്‍പേജ് പത്രപര്യസ്യം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നവംബര്‍ 9ന് മോദിയുടെ നോട്ട് നിരോധനത്തിന് പിന്തുണയറിയിച്ച് പെടിഎം നല്‍കിയ പരസ്യത്തിലും പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചിരുന്നു. ഇത്തരം പരസ്യം നല്‍കുന്നതിന് പ്രശ്‌നമൊന്നുമില്ലെന്നും എന്നാല്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നുമാണ് ഇക്കാര്യത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു