ധനകാര്യം

ലോകത്ത അതിസമ്പന്നരുടെ പട്ടികയില്‍ നാലാം തവണയും ബില്‍ ഗേറ്റ്‌സ് മുന്നില്‍; ഡൊണാള്‍ഡ് ട്രംപ് 544മത് സ്ഥാനത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ ഫോബ്‌സ് തയാറാക്കിയ പട്ടികയില്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് തുടര്‍ച്ചയായി നാലാം തവണയും മുന്നില്‍. അതേസമയം, അമേരിക്കന്‍ പ്രസിഡന്റും റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനുമായിരുന്ന ഡൊണാള്‍ഡ് ട്രംപിന് പട്ടികയില്‍ 200 സ്ഥാനം താഴ്ന്നു 544മത് എത്തി.

86 ബില്ല്യന്‍ ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി. 75.6 ബില്ല്യന്‍ ഡോളര്‍ സമ്പാദ്യവുമായി ബര്‍ക്ക്‌ഷെയര്‍ ഹേത്ത്‌വേ മേധാവി വാരന്‍ ബഫറ്റാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. പട്ടികയില്‍ ഏറ്റവും കൂടുതല്‍ അമേരിക്കക്കാരാണ് ഇടം നേടിയത്. ടെക്‌നോളജി മേഖലയിലുള്ളവരാണ് പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ കൂടുതലും. 

ഇ കൊമേഴ്‌സ് വെബ്‌സൈറ്റ് ആമസോണിന്റെ സ്ഥാപകനായ ജെഫ് ബെസോഴ്‌സാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പട്ടികയില്‍ അഞ്ചാമതെത്തിയപ്പോള്‍ ഒറാക്കിള്‍ സഹ സ്ഥാപകന്‍ ലാറി എലിഷന്‍ ഏഴാം സ്ഥാനത്താണ്. 

565 ബില്ല്യനറുമായി പട്ടികയില്‍ അമേരിക്കയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് ചൈനയും മൂന്നാം സ്ഥാനത്ത് ജര്‍മനിയുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം