ധനകാര്യം

ഏഷ്യയിലെ ധനികരില്‍ മുകേഷ് അംബാനി നമ്പര്‍ വണ്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന് റിപ്പോര്‍ട്ട്.  ഇന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയിലുണ്ടായ വര്‍ധനയാണ് മുകേഷ് അംബാനിയെ  ഈ പദവിയില്‍ എത്തിച്ചത്. ചൈനയിലെ പ്രമുഖ സ്ഥാപനമായ എവര്‍ ഗ്രാന്‍ഡെ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഹുയെ കാ യാനിനെ പിന്തളളിയാണ് മുകേഷ് അംബാനിയുടെ  നേട്ടം. 42100 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. 

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിയില്‍ ഇന്ന് 1.22 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി എന്ന് ഫോബ്‌സ് മാസിക റിപ്പോര്‍ട്ട് ചെയ്തത്. ആഗോളതലത്തില്‍ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ മുകേഷ് അംബാനി 14-ാം സ്ഥാനത്താണ്. 2017 ല്‍ മാത്രം മുകേഷ് അംബാനിയുടെ ആസ്തിയില്‍ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു