ധനകാര്യം

കിടിലന്‍ ഓഫറുമായി റിലയന്‍സ് ജിയോ; 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 2599 രൂപ തിരികെ ലഭിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : 399 രൂപയോ അതിലധികമോ രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് കിടിലന്‍ ഓഫറുമായി റിലയന്‍സ് ജിയോ. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ട്രിപ്പിള്‍ ക്യാഷ് ബാക്ക് ഓഫറാണ് റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.ജിയോയുടെ ട്രിപ്പിള്‍ ക്യാഷ് ബാക്ക് ഓഫറിലുടെ 2599 രൂപ വരെയാണ് ഉപഭോക്താക്കള്‍ക്ക് തിരിച്ചുകിട്ടുക. ജിയോ െൈപ്രം ഉപഭോക്താക്കള്‍ക്കായാണ് ഈ ആനുകൂല്യം കമ്പനി പ്രഖ്യാപിച്ചത്. 

399 രൂപയ്‌ക്കോ അതിനുമുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ മൂല്യമുളള ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് വൗച്ചേഴ്‌സ് ലഭിക്കും. ഇതിന് പുറമേ 300 രൂപയുടെ ക്യാഷ് ബാക്കും നല്‍കുന്നതാണ് ഈ കിടിലന്‍ ഓഫര്‍.  ജിയോയുമായി പങ്കാളിത്തമുളള ഫ്രീചാര്‍ജ്ജ്, ആമസോണ്‍ പേ തുടങ്ങിയ ഡിജിറ്റല്‍ പേയ്‌മെന്റ് വാലറ്റുകള്‍ വഴി റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ബാക്കി തുകയ്ക്ക് വെബ്് സൈറ്റുകള്‍ വഴി ഷോപ്പിങ്ങും നടത്താം. നവംബര്‍ 10 മുതല്‍ 25 വരെയാണ് ഈ ഓഫര്‍ ലഭിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍