ധനകാര്യം

മൂഡീസ് പറയുന്നതല്ല കാര്യം; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പ്രശ്‌നങ്ങള്‍ നേരിടുന്നതായി തുറന്ന് പറഞ്ഞ് എസ് ആന്‍ഡ് പി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടതായുളള കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവറിന്റെ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വായ്പക്ഷമത അളക്കുന്ന റേറ്റിങില്‍ മാറ്റം വരുത്താതെയുളള റിപ്പോര്‍ട്ടാണ് എസ്ആന്‍ഡ് പി പുറത്തുവിട്ടത്. 'ബിബിബി മൈനസ്' ആയി തന്നെയാണ് റേറ്റിങ് നിലനിര്‍ത്തിയത്. ഇത് തൊട്ടുതാഴെയുളള മോശം ഗ്രേഡിന് ഒരു പടി മുകളില്‍ ആണെന്ന വ്യത്യാസം മാത്രം.ഇന്ത്യയുടെ ഭാവി സ്ഥിരതയുളളതാണെന്ന വീക്ഷണവും ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടാണ് എസ് ആന്‍ഡ് പി പുറത്തുവിട്ടത്. പെരുകുന്ന ധനകമ്മിയും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനവും വര്‍ധിച്ച പൊതുകടവുമാണ് റേറ്റിങ് ഉയര്‍ത്തുന്നതിന് തടസ്സമായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. അതേസമയം ഇന്ത്യയുടെ ഭാവി ശോഭനമാണെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം കേന്ദ്രസര്‍ക്കാരിന് താല്ക്കാലിക ആശ്വാസം നല്‍കും. 

കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയുടെ റേറ്റിങില്‍ നിന്നും വ്യത്യസ്തമായി ഇറങ്ങിയ പുതിയ റിപ്പോര്‍ട്ട് ് കേന്ദ്രസര്‍ക്കാരിന് ക്ഷീണമാകും. 13 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തി കൊണ്ടുളള റിപ്പോര്‍ട്ടാണ് മൂഡീസ് പുറത്തുവിട്ടത്. വായ്പക്ഷമതയുടെ അളവുകോലായ റേറ്റിങ് ബിഎഎ3 ല്‍ നിന്നും ബിഎഎ2 ആയിട്ടാണ് മൂഡീസ് റേറ്റിങ് ഉയര്‍ത്തിയത്. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ സ്വീകരിച്ച സാമ്പത്തിക പരിഷ്‌ക്കരണ നടപടികളാണ് റേറ്റിങ് ഉയര്‍ത്താന്‍ കാരണമെന്ന് മൂഡീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ പരിഷ്‌ക്കരണ നടപടികളുടെ അംഗീകാരമാണ് ഈ റേറ്റിങ് ഉയര്‍ത്തല്‍ എന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. 

അതേസമയം ഇന്ത്യയുടെ ഭാവിയെ മുന്‍നിര്‍ത്തി സ്ഥിരത എന്ന വീക്ഷണം എസ്ആന്‍ഡ് പി നല്‍കിയത് കേന്ദ്രത്തിന് നേരിയ ആശ്വാസം നല്‍കും. അടുത്ത രണ്ടുവര്‍ഷം ഇന്ത്യ ശക്തമായ സാമ്പത്തികവളര്‍ച്ച രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ഇന്ത്യയുടെ വിദേശനാണ്യശേഖരവും, ധനകമ്മി നിയന്ത്രിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന സാമ്പത്തിക അച്ചടക്ക നടപടികളിലും പ്രതീക്ഷ അര്‍പ്പിച്ചു കൊണ്ടായിരുന്നു എസ്ആന്‍ഡ് പി യുടെ റിപ്പോര്‍ട്ട്. ഈ അനുകൂല ഘടകങ്ങള്‍ കുറഞ്ഞ പ്രതിശീര്‍ഷ വരുമാനവും, പൊതുകടം ഉയരുന്നതും അടക്കമുളള പ്രതികൂല സാഹചര്യങ്ങളെ ഒരു പരിധി വരെ തരണം ചെയ്യാന്‍ സഹായകമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍