ധനകാര്യം

ജിഎസ്ടി തിരിച്ചടിയായില്ല; ജിഡിപി 6.3 ശതമാനമായി ഉയര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പിലാക്കിയത് ഇന്ത്യന്‍ സാമ്പത്തിക വ്യവ്യസ്ഥയില്‍ തിരിച്ചടിയാണെന്ന വിമര്‍ശനങ്ങളുടെ മുനയൊടിച്ച് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) വര്‍ദ്ധന. നിര്‍മാണ മേഖലയിലെ വളര്‍ച്ചയാണ് ജിഡിപിക്ക് അനുകൂലമായത്. ജൂലായ് സെപ്തംബര്‍ മാസങ്ങളിലായി 6.3 ശതമാനമായാണ് ജി.ഡി.പി വര്‍ദ്ധിച്ചിരിക്കുന്നത്.

ഏപ്രില്‍ ജൂണ്‍ മാസങ്ങളില്‍ 5.7 ശതമാനമായിരുന്നു വളര്‍ച്ച. മാര്‍ച്ചില്‍ 6.1 ശതമാനമുള്ളിടത്ത് നിന്ന് ജൂണ്‍ മാസമാവുമ്പോഴേക്കും ഇത്ര താഴ്ന്നത് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. കൃത്യമായ മുന്‍കരുതല്‍ ഇല്ലാതെ ജി.എസ്.ടി നടപ്പാക്കിയതിലുള്ള അപാകതയാണ് കുറവിന് കാരണമെന്നായിരുന്നു വിമര്‍ശനം. ഈ സാഹചര്യത്തിലാണ് ജിഡിപിയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍