ധനകാര്യം

ഇനി നിങ്ങള്‍ എവിടെ ആണെന്ന് വാട്ട്‌സ് അപ്പിലുടെ ലോകത്തോട് പറയാം

സമകാലിക മലയാളം ഡെസ്ക്

മുംബെ:സാമൂഹ്യമാധ്യമമായ വാട്ട്‌സ് അപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ചാറ്റ് ചെയ്യുന്നവരുടെ ലോക്കേഷന്‍ ഷെയര്‍ ചെയ്യുന്നതിനുളള വിപുലമായ സേവനത്തിന് വാട്ട്‌സ് അപ്പ് തുടക്കമിട്ടു. 100 കോടി വാട്ട്‌സ് അപ്പ് ഉപയോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നേരത്തെ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.  എന്നാല്‍ വിപുലമായ  നിലയിലേക്കാണ് ഇപ്പോള്‍ സേവനം വികസിപ്പിച്ചിരിക്കുന്നത്.   

വ്യക്തി, ഗ്രൂപ്പ് എന്നിങ്ങനെ യാതൊരു വേര്‍തിരിവും ഇല്ലാതെ ചാറ്റുകളില്‍ ലോക്കേഷന്‍ ലൈവ് ആയി ഷെയര്‍ ചെയ്യാനുളള സൗകര്യമാണ് വാട്ട്‌സ് അപ്പ് ഒരുക്കിയിരിക്കുന്നത്. ഫോണില്‍ വാട്ട്‌സ് അപ്പ് ആക്ടീവ് അല്ലാത്ത സമയത്ത് പോലും ലോക്കേഷന്‍ ഷെയര്‍ ചെയ്യാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മാപ്പിന്റെ സഹായത്തോടെ ലോക്കേഷന്‍ തിരിച്ചറിയാനുളള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ അറ്റാച്ച് ഐക്കണിന്റെ സഹായത്തോടെയാണ് ലോക്കേഷന്‍ ഷെയര്‍ സാധ്യമാക്കിയിരിക്കുന്നത്. ഐഫോണുകളില്‍ പ്ലസ് വണിലും ഇത് ലഭ്യമാണ്. 15 മിനിറ്റ്, ഒരു മണിക്കൂര്‍ ( ഡിഫോള്‍ട്ട്), എട്ട് മണിക്കൂര്‍ എന്നിങ്ങനെ സെറ്റ് ചെയ്ത സമയക്രമത്തിലാണ് ലൈവ് ആയി ലോക്കേഷന്‍ ഷെയര്‍ സാധ്യമാകുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍