ധനകാര്യം

നിങ്ങള്‍ക്ക് ആദായനികുതി സംബന്ധമായ സംശയങ്ങള്‍ ഉണ്ടോ? ഓണ്‍ലൈന്‍ മറുപടിയുമായി ആദായ നികുതി വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

ദില്ലി: നികുതി ദായകരുടെ ആദായ നികുതി സംബന്ധമായ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി ആദായ നികുതി വകുപ്പ്. ഓണ്‍ലൈന്‍ ചാറ്റിലുടെ സംശയങ്ങള്‍ ദൂരികരിക്കുന്ന സംവിധാനത്തിനാണ് ആദായനികുതി വകുപ്പ് തുടക്കമിട്ടിരിക്കുന്നത്. www.incometaxindia.gov.in എന്ന പേരിലുളള ആദായ നികുതി വകുപ്പിന്റെ വെബ് സെറ്റില്‍ പ്രവേശിച്ച് 'ലൈവ് ചാറ്റ് ഓണ്‍ലൈന്‍' എന്ന ഐക്കണില്‍ അമര്‍ത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ ആയി സംശയങ്ങള്‍ ചോദിക്കാനുളള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ സംശയങ്ങള്‍ക്ക് വിദഗ്ധര്‍ നല്‍കുന്ന മറുപടി ഒരുകാരണവശാലും ഔദ്യോഗിക മറുപടിയായി വ്യാഖ്യാനിക്കരുത് എന്നും ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്