ധനകാര്യം

വാട്‌സാപ്പിന് പിന്നാലെ മെസഞ്ചറിലും ഇനി അയച്ച മെസേജുകള്‍ തിരിച്ചെടുക്കാം 

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ നവംബറിലാണ് വാട്‌സാപ്പ് ഡെലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചര്‍ അവതരിപ്പിച്ചത്. അയച്ച സന്ദേശങ്ങള്‍ ഡെലീറ്റ് ചെയ്യാമെന്നതായിരുന്നു ഈ ഫീച്ചറിന്റെ സവിശേഷത. ചില സന്ദേശങ്ങള്‍ അയച്ചതിന് ശേഷം അവ അയക്കേണ്ടിയിരുന്നില്ലെന്ന തോന്നല്‍ ഉണ്ടാകുമ്പോള്‍ ഉപഭോക്താക്കള്‍ നിസഹായരായി പോകുന്ന അവസ്ഥ ഒഴിവാക്കാനായിരുന്നു ഈ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ വാട്‌സാപ്പിന് പിന്നാലെ ഫേസ്ബുക്കും ഇതേ ഫീച്ചറുമായി എത്തുകയാണ്. മാസങ്ങള്‍ക്കുള്ളില്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ ഈ പുതിയ സൗകര്യം ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ തുടങ്ങാം. 

അയച്ച മെസേജുകള്‍ ടൈമര്‍ സെറ്റ് ചെയ്ത ശേഷം ഡിലീറ്റ് ചെയ്യാവുന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കയച്ച സന്ദേശങ്ങള്‍ മെസേജ് ഇന്‍ബോക്‌സില്‍ നിന്ന് അപ്രത്യക്ഷമായതോടെ വ്യാപകമായി ഇതേകുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു. സംഗതി വിവാദത്തിലേക്ക് നീങ്ങുന്ന ഘട്ടമായപ്പോഴാണ് ഫേസ്ബുക്ക് വൃത്തങ്ങള്‍ പുതിയ ഫീച്ചറിനെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഇത് ലഭ്യമാകാന്‍ ഇനിയും സമയമെടുക്കുമെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതെയൊള്ളുവെന്നും ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍